സർഗസംഗീതം പ്ലാറ്റിനം എപ്പിസോഡ് ആഘോഷത്തിൽ വിദ്യാധരൻ മാസ്റ്ററെ ആദരിച്ചു

ചെത്തിപ്പുഴ : സർഗക്ഷേത്ര കലാസാഹിത്യവേദിയുടെ സർഗസംഗീതത്തിന്റെ 75 ആം എപ്പിസോഡ് ആഘോഷം സുപ്രസിദ്ധ സംഗീത സംവിധായകനും ചലച്ചിത്ര പിന്നണി ഗായകനുമായ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്രിസ്തു ജ്യോതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഈ വർഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വിദ്യാധരൻ മാസ്റ്ററെ ആദരിച്ചു. യോഗത്തിൽ സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം സി.എം.ഐ, ഡോ സണ്ണി സെബാസ്റ്റ്യൻ, ഗോവിന്ദൻ നമ്പൂതിരി, ജോർജ്‌ വർക്കി, എം.എ ആൻറണി, ബിജുമോൻ കോട്ടാശ്ശേരി, രാജീവ് എ.എസ്, ജോൺ പാലത്തിങ്കൽ, സേവ്യർ സെബാസ്റ്റ്യൻ, ജോയിച്ചൻ പാറക്കൽ, ജിജി കോട്ടപ്പുറം, വർഗീസ്‌ ആൻറണി, എന്നിവർ പ്രസംഗിച്ചു. വിദ്യാധരൻ മാസ്റ്റർ സംഗീതം നൽകിയ ഗാനങ്ങൾ സുപ്രസിദ്ധ ഗായകരായ രാജ്‌മോഹൻ, അനീഷ്, ഇന്ദിര വാസുദേവ്, സീതാലക്ഷ്മി, ബെവൻ ബിജു എന്നിവർ ഗാനോപഹാരമായി ആലപിച്ചു.തുടർന്ന് സർഗക്ഷേത്ര ഫൈൻ ആർട്സ് സൊസൈറ്റിയുടെ സഹകരണത്തോടെ 35 സർഗസംഗീത ഗായകർ ചേർന്നൊരുക്കിയ ഗാനമേളയും അരങ്ങേറി.

Advertisements

Hot Topics

Related Articles