ദില്ലി: ശശി തരൂരിന്റെ വിദേശയാത്ര ഓപ്പറേഷൻ സിന്ദൂറിന്റെ തുടർച്ചയെന്ന് വിവരം. തുടർയാത്രയും പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. റഷ്യ, യുകെ, ഗ്രീസ് എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസിഡർമാർക്കൊപ്പം അതാത് സർക്കാരുകളുമായി ചർച്ച നടത്താനാണ് യാത്ര. അമേരിക്കയും പാകിസ്ഥാനും അടുക്കുമ്പോൾ കൂടുതൽ രാജ്യങ്ങളെ കൂടി ഒപ്പം നിർത്താനാണ് തരൂരിന്‍റെ നയതന്ത്ര നീക്കം.
ശശി തരൂരിന്‍റെ നയതന്ത്രം പരമാവധി പ്രയോജനപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം തിരിച്ചെത്തിയ തരൂരിനെ പ്രധാനമന്ത്രി പ്രത്യേകം വിളിക്കുകയും ഒരു മണിക്കൂറോളം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ആ ചര്‍ച്ചയുടെ തുടര്‍ച്ചയെന്നോണമാണ് ഓപ്പറേഷൻ സിന്ദൂറിന്‍റെ തുടര്‍ദൌത്യങ്ങളും തരൂര്‍ ഏറ്റെടുത്തിരിക്കുന്നത് എന്ന് വേണം മനസിലാക്കാൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുകെ, ഗ്രീസ്, റഷ്യ എന്നീ മൂന്ന് രാജ്യങ്ങളിലേക്കാണ് പോകുന്നത്. പരമാവധി രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്ക് ഉറപ്പിക്കുക എന്ന ദൌത്യം കൂടി ശശി തരൂരിനുണ്ട് എന്ന സൂചനയുമുണ്ട്. രണ്ടാഴ്ചത്തേക്കാണ് ദൌത്യം.