ദില്ലി: ശശി തരൂരിൻ്റെ ലേഖനത്തിന്റെ അടിസ്ഥാനത്തിൽ നെഹ്റു കുടുംബത്തിനെതിരെ വിമർശനം ശക്തമാക്കി ബിജെപി. തരൂരിൻ്റെ ലേഖനം രാഹുൽ ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരായ സന്ദേശം കൂടിയെന്ന് ബിജെപി വക്താവ് ആർ പി സിംഗ് പറഞ്ഞു. മോദിയുടെ ജനാധിപത്യത്തെ തരൂർ പുകഴ്ത്തിയത് അതുകൊണ്ടാണ്.
Advertisements
സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പൂർണ്ണ നിയന്ത്രണത്തിലാണ് ഇപ്പോഴും പാർട്ടിയെന്നും ആർപി സിംഗ് ചൂണ്ടിക്കാട്ടി. തരൂരിൻ്റെ ലേഖനം പരമാവധി പ്രചരിപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി. അതേ സമയം തരൂരിന്റെ പുതിയ ലേഖനത്തെയും അവഗണിക്കാനാണ് എഐസിസി തീരുമാനം. അച്ചടക്ക നടപടികളാന്നും സ്വീകരിക്കില്ല.