തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ തീരപ്രദേശങ്ങളില്‍ വോട്ടിന് പണം നല്‍കുന്നുവെന്ന ആരോപണത്തില്‍ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ അയച്ച വക്കീല്‍ നോട്ടീസിന് ശശി തരൂർ മറുപടി നല്കി. വോട്ടർമാർക്ക് എൻ.ഡി.എ സ്ഥാനാർത്ഥി പണം നല്കി എന്ന് പറഞ്ഞിട്ടില്ലെന്ന് മറുപടിയില്‍ തരൂർ ചൂണ്ടിക്കാട്ടി. രാജീവ് ചന്ദ്രശേഖറിന്റെ പേരോ പാർട്ടിയുടെ പേരോ പരാമർശിച്ചിട്ടില്ല. തെറ്റിദ്ധാരണ മൂലമോ മനഃപൂർവമോ ആണ് രാജീവ് ചന്ദ്രശേഖർ ആരോപണം ഉന്നയിക്കുന്നതെന്നും തരൂരിന്റെ മറുപടിയില്‍ പറയുന്നു.
വൈദികരെ ഉള്‍പ്പെടെ സ്വാധീനിക്കാനും വോട്ട് കിട്ടാൻ തീരമേഖലയില്‍ പണം നല്‍കാനും എൻ.ഡി.എ സ്ഥാനാർത്ഥി ശ്രമിക്കുന്നുവെന്ന് ശശി തരൂർ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞതായാണ് എൻ.ഡി.എ നേതാക്കള്‍ പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മിഷന് ഇതു സംബന്ധിച്ച് പരാതി നല്‍കിയതിന് പിന്നാലയാണ് തരൂരിന് ഇന്നലെ വക്കീല്‍ നോട്ടീസയച്ചത്. പ്രസ്താവന പിൻവലിച്ച് തരൂർ മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് രാജീവ് ചന്ദ്രശേഖർ വക്കീല്‍ നോട്ടീസയച്ചത്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ആരാണ് പണം നല്‍കിയതെന്ന് പറഞ്ഞിട്ടില്ലെന്നും കേട്ടുകേള്‍വിയാണ് പറഞ്ഞതെന്നും തരൂർ വ്യക്തമാക്കുന്നു. എന്നാല്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനം വേണമെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും എൻ.ഡി.എ നേതൃത്വം പറയുന്നു.