ന്യൂഡല്‍ഹി: സിനിമാ മേഖലയില്‍ ഉയരുന്ന ലൈംഗിക ആരോപണങ്ങളില്‍ പ്രതികരിച്ച് ശശി തരൂര്‍ എംപി. സ്ത്രീകളുടെ തുറന്നു പറച്ചില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുവെന്നും സമൂഹത്തിന്റെ മൊത്തത്തിലുള്ള മനോഭാവം മാറേണ്ടത് അത്യാവശ്യമാണെന്നും ശശി തരൂര്‍ പറഞ്ഞു. യഥാര്‍ഥ വിഷയം കൈകാര്യം ചെയ്യുന്നതില്‍ പാളിച്ച പറ്റിയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. എന്‍ഡിടിവിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തുന്നത്. മലയാള ചലച്ചിത്ര മേഖലയില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി സുപര്‍ണ ആനന്ദ് തുറന്നുപറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിനിമയില്‍ വനിതകള്‍ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നും ഇനിയെങ്കിലും പരിഹാരം വേണമെന്നും സുപര്‍ണ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലിനില്ല. കേരള സര്‍ക്കാര്‍ വനിതകള്‍ക്കായി ഒന്നും ചെയ്യുന്നില്ല. പീഡനക്കേസില്‍ പ്രതിയായ മുകേഷ് രാജി വെക്കണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ രാജി ആവശ്യപ്പെടണം. പുരുഷന്റെ മനോഭാവം മാറേണ്ടതുണ്ട്.
മമ്മൂട്ടിയും മോഹന്‍ലാലും വിഷയത്തില്‍ ഇടപെടണം. ഇത്രയും സ്വാധീനമുള്ള നടന്മാര്‍ നിശബ്ദരായി ഇരിക്കുന്നത് എന്തുകൊണ്ടാണെന്നും സുപര്‍ണ ചോദിച്ചു.
മലയാള ചലച്ചിത്ര മേഖലയില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടി സുപര്‍ണ ആനന്ദ്. സിനിമയില്‍ വനിതകള്‍ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നും ഇനിയെങ്കിലും പരിഹാരം വേണമെന്നും സുപര്‍ണ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലിനില്ല.
കേരള സര്‍ക്കാര്‍ വനിതകള്‍ക്കായി ഒന്നും ചെയ്യുന്നില്ല. പീഡനക്കേസില്‍ പ്രതിയായ മുകേഷ് രാജി വെക്കണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ രാജി ആവശ്യപ്പെടണം. പുരുഷന്റെ മനോഭാവം മാറേണ്ടതുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും വിഷയത്തില്‍ ഇടപെടണം. ഇത്രയും സ്വാധീനമുള്ള നടന്മാര്‍ നിശബ്ദരായി ഇരിക്കുന്നത് എന്തുകൊണ്ടാണെന്നും സുപര്‍ണ ചോദിച്ചു.