ശാസ്ത്രി റോഡിൽ വാഹനാപകടം ; അമിത വേഗത്തിൽ എത്തിയ ബൈക്ക് കാറിൽ ഇടിച്ചു ; ബൈക്ക് യാത്രക്കാരന് പരിക്ക് : ഇടിച്ച് പബ്ളിക്ക് ലൈബ്രറി പ്രസിഡന്റിന്റെ കാറിൽ

കോട്ടയം : ശാസ്ത്രി റോഡിൽ അമിത വേഗത്തിൽ എത്തിയ ബൈക്ക് കാറിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ശാസ് ത്രി റോഡിലെ ഇറക്കം ഇറങ്ങി അമിത വേഗത്തിൽ എത്തിയ ബൈക്ക് , പബ്ളിക്ക് ലൈബ്രറിയിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങിയ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഡ്രൈവിങ്ങ് സീറ്റിന്റെ ഡോറിന്റെ ഭാഗം തകർന്നു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആംബുലൻസിൽ ആശുപത്രിയിലേയ്ക്ക് മാറ്റി. പബ്ളിക്ക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ സഞ്ചരിച്ച കാറിലാണ് ബൈക്ക് ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Advertisements

Hot Topics

Related Articles