പത്തനംതിട്ട :ജില്ലയിൽ വ്യാപകമായി കുന്നുകൾ ഇടിച്ചു മണ്ണ് നീക്കം ചെയ്യുന്നതും ക്വാറികളുടെ നിയന്ത്രമില്ലാത്ത പ്രവർത്തനങ്ങളും വൻ പരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കടുത്ത ജലക്ഷാമത്തിനും കാരണമാകുമെന്ന് മുൻ എം.എൽ.എ അഡ്വ. കെ ശിവദാസൻ നായർ അഭിപ്രായപ്പെട്ടു. ശാസ്ത്ര വേദി ക്യാമ്പിന്റെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥ വ്യതിയാനങ്ങളും ദുരന്തനിവാരണ മാർഗങ്ങളും, സ്വാതന്ത്രാനന്തര ഭാരതത്തിൽ ശാസ്ത്ര സാങ്കേതിക മുന്നേറ്റം എന്നീ വിഷയങ്ങളെ സംബന്ധിച്ച് ഡോ. കേശവമോഹനനനും ജെ.എസ് അടൂരും ക്ലാസുകൾ നയിച്ചു,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശാസ്ത്ര വേദി ജില്ലാ പ്രസിഡന്റ് സജി കെ സൈമൺ അധ്യക്ഷതയിൽ കെ.പി.സി.സി അംഗം പി മോഹൻരാജ് മുഖ്യപ്രഭാഷണം നടത്തി. ശാസ്ത്രവേദി സംസ്ഥാന ഭാരവാഹികളായ സതീഷ് പഴക്കുളം, പി.ഒ ബോബൻ, കെ.ജി റെജി, അഡ്വ.. ഷാജി മോൻ,ആൻസി തോമസ്, സുവർണകുമാരി, ജോയമ്മ സൈമൺ, ബിജു മലയിൽ എന്നിവർ പ്രസംഗിച്ചു.