കോട്ടയം : സംസ്ഥാന ജീവനക്കാർക്കും അദ്ധ്യപകർക്കും ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് കോട്ടയം സബ് ട്രഷറിയ്ക്കു മുൻപിൽ കേരള എൻ .ജി .ഒ അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറി ശ്രീ രഞ്ജു കെ. മാത്യൂ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സോജോ തോമസ്, ജില്ലാ വൈസ്. പ്രസിഡൻ്റ് ജോഷി മാത്യു, കെസിആർ തമ്പി, സജിമോൻ സി ഏബ്രഹാം , ബിന്ദു എസ് എന്നിവർ സംസാരിച്ചു.
Advertisements