സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ പൊലീസിന് കർശന നിർദേശങ്ങളുമായി ഒമർ അബ്ദുള്ള; സാധാരണക്കാരെ സംരക്ഷിക്കാൻ പൊലീസിനു നിർദേശം

ശ്രീനഗർ: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മണിക്കൂറുകൾക്ക് പിന്നാലെ പൊലീസിന് കർശന നിർദ്ദേശങ്ങളുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. വിഐപി സഞ്ചാരത്തിൽ പൊതുജനത്തിന് അസൗകര്യമുണ്ടാക്കുന്ന കാര്യങ്ങൾ പരമാവധി കുറയ്ക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി. പൊതുമധ്യത്തിലൂടെ താൻ കടക്കുമ്‌ബോൾ സാധാരണക്കാരായ ജനങ്ങൾക്ക് നേരെ വടി വീശുന്നതും അവർക്ക് നേരെ ആക്രമാസക്തമായ ആംഗ്യങ്ങൾ കാണിക്കുന്നതും ഒഴിവാക്കണമെന്നും അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു. താൻ കടന്ന് പോകുമ്‌ബോൾ പ്രത്യേകമായി റോഡിലെ വാഹനങ്ങൾ നീക്കുകയോ തനിക്ക് വേണ്ടി പ്രത്യേക റൂട്ട് സജ്ജമാക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതായും അദ്ദേഹം എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

Advertisements

‘റോഡിലൂടെ ഞാൻ കടന്നുപോകുമ്‌ബോൾ മറ്റ് വാഹനങ്ങളുടെ യാത്ര തടസപ്പെടുത്തുകയോ ഗ്രീൻ കോറിഡോറുകൾ സജ്ജീകരിക്കുകയോ ചെയ്യേണ്ടതില്ലെന്ന് ജമ്മു കശ്മീർ പൊലീസിന്റെ ഡിജിയോട് വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനത്തിന് അസൗകര്യമുണ്ടാക്കുന്ന കാര്യങ്ങൾ പരമാവധി കുറയ്ക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ കടന്നുപോകുന്ന വഴിയിൽ ജനത്തിന് നേരെ വടി വീശുന്നതും ആക്രമാസക്തമായ ആംഗ്യങ്ങൾ കാണിക്കുന്നതും ഒഴിവാക്കണം. മന്ത്രിസഭയിലെ മറ്റുള്ളവരോടും ഇതേ രീതി പിന്തുടരണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്. എല്ലാ പ്രവർത്തനങ്ങളും ജനസൗഹൃദമായിരിക്കണം. നമ്മൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് ജനങ്ങളെ സേവിക്കാനാണ് അവർക്ക് അസൗകര്യമുണ്ടാക്കാനല്ല’, അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രാഷ്ട്രപതിഭരണം പിൻവലിക്കാൻ ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസ് ശുപാർശ ചെയ്തതിന് പിന്നാലെയാണ് സത്യപ്രതിജ്ഞ സംബന്ധിച്ച് തീരുമാനവുമുണ്ടായത്.

ബുധനാഴ്ച രാവിലെയാണ് ഒമർ അബ്ദുള്ള കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നാഷണൽ കോൺഫറൻസ് നേതാവ് സുരീന്ദർ ചൗധരിയാണ് ഉപമുഖ്യമന്ത്രി. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇന്റർനാഷനൽ കോൺഫറൻസ് സെന്ററിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ചടങ്ങിൽ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള ഇൻഡ്യ സഖ്യത്തിലെ നേതാക്കൾ പങ്കെടുത്തിരുന്നു. ജമ്മു കശമീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു നടന്നത്. 10 വർഷം മുമ്ബ് 2014ൽ ആണ് ജമ്മു കശ്മീരിൽ ഒടുവിലായി തിരഞ്ഞെടുപ്പ് നടന്നത്.

Hot Topics

Related Articles