പാലാ : കേരള സംസ്ഥാന യോഗാ ചാമ്പ്യൻഷിപ്പ് കോട്ടയം പാലാ സെൻ്റ് തോമസ് കോളേജ് സ്പോർട്ട്സ് കോംപ്ലക്സിലും പാലാ സെൻ്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിലുമായി 2025 ആഗസ്റ്റ് 30, 31 തീയതികളിൽ നടക്കും. 14 ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൽസരാർത്ഥികൾ സംസ്ഥാന സബ്ബ് ജൂണിയർ. ജൂണിയർ, & സീനിയർ വിഭാഗങ്ങളിൽ 30, 31 തീയതികളിൽ മൽസരങ്ങളിൽ പങ്കെടുക്കും. സംസ്ഥാന മൽസരങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരെയാണ് ദേശീയ സബ്ബ് ജൂണിയർ, ജൂണിയർ & സീനിയർ മൽസരങ്ങളിൽ പങ്കെടുപ്പിക്കുന്നത്.
14 ജില്ലകളിൽ നിന്നും ഏകദേശം ആയിരത്തോളം യോഗാ മൽസരാർത്ഥി കളും 200 ഓളം ഒഫീഷ്യൽസും പത്താമത് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെ ടുക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പ്രത്യേകമായി മൽസരങ്ങൾ നടത്തും. വിവിധ പ്രായത്തിൽ മെയിൽ & ഫീമെയിൽ ഇങ്ങനെയാണ് മൽസരങ്ങൾ നടത്തുക. യോഗാ ഡാൻസ് ഐറ്റങ്ങളായ ആർട്ടിസ്റ്റിക് സോളോ, ആർട്ടിസ്റ്റിക് പെയർ, റിഥമിക് പെയർ അഞ്ചു പേരടങ്ങുന്ന ഫ്രീ ഫ്ളോ യോഗാ ഡാൻസ് എന്നിവയും ഉണ്ടാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
30-ന് ശനിയാഴ്ച രാവിലെ 9 മണിക്ക് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സ്പോർട്ട്സ് കൗൺസിൽ പ്രസിഡൻ്റ് ഷറഫലി മുഖ്യപ്രഭാഷണം നടത്തും. പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ സംസാരിക്കും. 31-ാം തീയതി വൈകുന്നേരം 3 മണിക്ക് നടക്കുന്ന സമാപന യോഗത്തിൽ രാജ്യ സഭാംഗം ജോസ് കെ.മാണി ട്രോഫികളും സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്യും. ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡൻ്റ് ഡോ. ബൈജു വർഗ്ഗീസ് ഗുരുക്കൾ അദ്ധ്യക്ഷത വഹിക്കും. യോഗാ അസോസിയേഷൻ ഓഫ് കേരളാ പ്രസിഡൻ്റ് അഡ്വ. ബി. ബാലചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.