റിയാദ്: ഐക്യത്തിന്റെയും അനുകമ്ബയുടെയും സാഹോദര്യത്തിന്റെയും അർഥങ്ങള്‍ പ്രകടമാകുന്ന സന്തോഷത്തിന്റെ സുദിനമാണ് ഈദുല്‍ ഫിത്വറെന്ന് സല്‍മാൻ രാജാവ്. ഈദുല്‍ ഫിത്വർ പ്രമാണിച്ച് സൗദിയിലെ പൗരന്മാർക്കും വിദേശി താമസക്കാർക്കും ലോകമുസ്ലിംകള്‍ക്കും രാജാവ് ഈദ് ആശംസകള്‍ നേർന്നു. അനുഗ്രഹീതമായ ഈദുല്‍ ഫിത്വറില്‍ നിങ്ങളെ അഭിനന്ദിക്കുന്നു. റമദാൻ മാസം നോമ്ബെടുക്കാനും അനുഷ്ഠിക്കാനും സഹായിച്ച ദൈവത്തിന് നന്ദി പറയുന്നു. നമ്മുടെ പ്രാർഥനകളും സല്‍പ്രവൃത്തികളും സ്വീകരിക്കാൻ ദൈവത്തോട് പ്രാർഥിക്കുന്നുവെന്നും സല്‍മാൻ രാജാവ് പറഞ്ഞു.
ദൈവം നമ്മുടെ രാജ്യത്തിന് എണ്ണമറ്റ അനുഗ്രഹങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇരുഹറമുകള്‍ക്കും അതിലെ തീർഥാടകരെയും ഉംറ നിർവഹിക്കുന്നവരെയും സന്ദർശകരെയും സേവിക്കുകയും അവരുടെ ആചാരങ്ങള്‍ സുരക്ഷിതമായും ശാന്തമായും സമാധാനത്തോടെയും നിർവഹിക്കാൻ സാധ്യമായതെല്ലാം ചെയ്യുകയും ചെയ്യുന്നുവെന്നതാണ്. ഈ വർഷം റമദാൻ മാസത്തില്‍ ദശലക്ഷക്കണക്കിന് തീർഥാടകർക്ക് ഉംറ നിർവഹിക്കാനും ആരാധനകള്‍ സമാധാനത്തോടും ആശ്വാസത്തോടും നിർവഹിക്കാനും സൗകര്യമൊരുക്കാനായതിന് ദൈവത്തിന് നന്ദി പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവിധ വകുപ്പുകള്‍ക്കുകീഴില്‍ വിവിധ മേഖലകളില്‍ വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന രാജ്യത്തെ ആണ്‍, പെണ്‍ മക്കളുടെ മഹത്തായ ശ്രമങ്ങള്‍ക്ക് നന്ദി പറയുന്നു. ഈദ് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിവസമാണ്. അതില്‍ ഐക്യത്തിന്റെയും അനുകമ്ബയുടെയും സാഹോദര്യത്തിന്റെയും അർഥങ്ങള്‍ പ്രകടമാണ്.
അത് നല്‍കിയതിന് ദൈവത്തിന് സ്തുതിയും നന്ദിയും നേരുന്നു. രാജ്യത്തെയും ഇസ്‌ലാമിക രാഷ്ട്രങ്ങളെയും മുഴുവൻ ലോകത്തെയും സുരക്ഷിതത്വവും സമാധാനവും നല്‍കി അനുഗ്രഹിക്കണമേയെന്നും എല്ലായിടത്തും സ്ഥിരതയും സമൃദ്ധിയുമുണ്ടാകട്ടെയെന്നും ഈ അവസരത്തില്‍ ദൈവത്തോട് പ്രാർഥിക്കുന്നുവെന്നും ഈദ് സന്ദേശത്തില്‍ സല്‍മാൻ രാജാവ് പറഞ്ഞു.
ജിദ്ദയിലെ അല്‍ സലാം കൊട്ടാരത്തില്‍ സല്‍മാൻ രാജാവ് ഈദ് നമസ്കാരത്തില്‍ പങ്കെടുത്തു. സൗദി ഭരണാധികാരി സല്‍മാൻ രാജാവ് ഇൗദുല്‍ ഫിത്വർ നമസ്കാരം ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ നിർവഹിച്ചു. ഗവർണർമാർ, അമീറുമാർ, ഉപദേഷ്ടാക്കള്‍ തുടങ്ങിയവർ രാജാവിനൊപ്പം ഇൗദ് നമസ്കാരത്തില്‍ പെങ്കടുത്തു. നമസ്കാര ശേഷം അവർ സല്‍മാൻ രാജാവിന് ഇൗദാംശസകള്‍ നേർന്നു.