സൗദി അറേബ്യയിൽ ആരോഗ്യ മേഖലയിൽ നിർണ്ണായക തീരുമാനം; മലയാളികൾ അടക്കം പുറത്താകും; ആ തീരുമാനം ബാധിക്കുക ഇന്ത്യക്കാരെയും മലയാളികളെയും

റിയാദ്: മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് പ്രവാസികൾക്ക് തിരിച്ചടിയാകുന്ന തീരുമാനം പ്രഖ്യാപിച്ച് ഗൾഫ് രാജ്യം. സൗദി അറേബ്യയിൽ ആരോഗ്യമേഖലയിൽ സ്വദേശിവത്കരണം നടപ്പിലാക്കാനാണ് തീരുമാനം. ആരോഗ്യ മേഖലയിൽ റേഡിയോളജി, മെഡിക്കൽ ലാബോറട്ടറി, ഫിസിയോതെറാപ്പി തുടങ്ങിയ മേഖലകളിൽ സ്വദേശിവൽക്കരണം കർശനമാക്കും. സൗദി മാനവവിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Advertisements

അടുത്ത വർഷം ഒക്ടോബറോടെ രാജ്യം മുഴുവനായി ഈ നിയമം നടപ്പിലാക്കുന്നതിനാണ് സൗദി ലക്ഷ്യമിടുന്നത്. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും സ്വദേശിവത്കരണം നടപ്പിലാക്കുക. ഒന്നാം ഘട്ടത്തിൽ പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദമാം, അൽ ഖോബാർ, മക്ക, മദീന എന്നിവിടങ്ങളിലായിരിക്കും സ്വദേശവത്കരണം നടപ്പിലാക്കുക. കേരളത്തിൽ നിന്ന് ആരോഗ്യ മേഖലയിൽ കൂടുതൽ ആളുകൾ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നത് ഈ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2025 ഒക്ടോബർ മാസത്തോടെ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ രാജ്യത്തെ മുഴുവൻ പ്രദേശങ്ങളിലേക്കും സ്വകാര്യ ആരോഗ്യ മേഖലയിൽ വ്യാപകമാക്കും. റേഡിയോളജിയിൽ 65%, മെഡിക്കൽ ലാബോറട്ടറിയിൽ 70%, തെറാപ്യൂട്ടിക് ന്യൂട്രീഷനിൽ 80%, ഫിസിയോതെറാപ്പിയിൽ 80% എന്നിങ്ങനെയാണ് സ്വദേശികളുടെ തൊഴിൽ ശതമാനം തീരുമാനിച്ചിരിക്കുന്നത്.

മലയാളികൾക്ക് മാത്രമല്ല രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും അതോടൊപ്പം മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കും ഈ തീരുമാനം കനത്ത തിരിച്ചടിയുണ്ടാക്കുമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നത്. കേരളത്തിൽ നിന്നാണ് ഈ മേഖലയിൽ കൂടുതൽ ആളുകൾ ജോലി ചെയ്യുന്നത്.

Hot Topics

Related Articles