റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ നഴ്സ് കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചനിലയില്‍. സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന പോണ്ടിച്ചേരി സ്വദേശി ദുർഗ രാമലിംഗ(26 )മാണ് മരിച്ചത്.വ്യക്തിപരമായ വിഷയങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ശുമൈസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കും. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടാണ് നിയമ നടപടികള്‍ പൂർത്തിയാക്കുന്നത്. ഒരു വർഷം മുമ്ബാണ് ജോലിക്കായി റിയാദിലെത്തിയത്. കൂടെയുള്ള സുഹൃത്ത് നാട്ടില്‍ വെക്കേഷനിലായതിനാല്‍ റൂമില്‍ ഒറ്റക്കായിരുന്നു താമസം.
Advertisements