സേവ് കോട്ടയം, സേഫ് കോട്ടയം, ലഹരിമുക്ത കോട്ടയം – നൂതന പദ്ധതികളുമായി കോട്ടയം ജില്ലാ പഞ്ചായത്ത് ബജറ്റ്

കോട്ടയം :ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻ്റ് അഡ്വ. ശുഭേഷ് സുധാകരൻ അവതരിപ്പിച്ചു.

Advertisements

പ്രധാന പദ്ധതികൾ
ലഹരിക്കെതിരെ ജനകീയ പങ്കാളിത്തത്തോടെ ലഹരിമുക്ത കോട്ടയം പദ്ധതി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രളയം, കാലാവസ്ഥാ വ്യതിയാനം, കെടുതികൾ നേരിടാൻ പഠന ഗവേഷണ കേന്ദ്രം.
പെൺകുട്ടികൾക്കും, സ്ത്രീകൾക്കുമായി കുടുംബശ്രീയുമായി സഹകരിച്ച് നിർഭയ ഷീ ഹോസ്റ്റൽ.

കെ പി സുഗുണൻ സ്മാരക സ്കിൽ ഡെവലപ്മെൻറ് സെൻ്റർ, പി കെ വി സ്മാരക മിനി ഇൻഡസ്ട്രിയൽ പാർക്ക്,
വില്ലേജ് ടൂറിസം

എരുമേലിയിലും, ഭരണങ്ങാനത്തും പിൽഗ്രിം ടൂറിസം ഡെസ്റ്റിനേഷൻ,
കോലാഹലമേട്ടിൽ സാഹസിക ടൂറിസം ഫ്ലൈയിംഗ് ഫെസ്റ്റ്,

കോലാഹലമേട്, മുതുകോര, ഇളംകാട് മേഖലകളെ ഉൾപ്പെടുത്തിയുള്ള റോപ്പ് വേ ടൂറിസം,
വയോജന സൗഹൃദമാക്കുന്നതിന് ഭാഗമായുള്ള അരികെ പദ്ധതി

അംഗ പരിമിതരായ കുട്ടികൾക്കായുള്ള ബട്ടർഫ്ലൈസ് പദ്ധതി,
കുട്ടികളിലെ വായനാശീലം വളർത്തുന്നതിനായി ജോതിർഗമയ,
പൈതൃകം ഗ്രാമോത്സവം – കയർ, ഖാദി, നെയ്ത്ത്, മത്സ്യം, തനത് ഭക്ഷണരീതികളെ പ്രോത്സാഹിപ്പിക്കാനായി പൈതൃകം ഗ്രാമോത്സവം പദ്ധതി,
മൃഗസംരക്ഷണം ലക്ഷ്യമിട്ടുള്ള കാമധേനു തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ.

ബജറ്റ് അവതരണ യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിന്ദു അധ്യക്ഷയായിരുന്നു.

123 കോടി 92,35,104 രൂപ വരവും,
119 കോടി 92,17,980 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ
4 കോടി 17,724 രൂപയാണ് നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.