പാമ്പാടി : ലഹരിക്കെതിരെ സിഐടിയു പുതുപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പാടിയിൽ മനുഷ്യ ചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. പാമ്പാടി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർ വശം സംഘടിപ്പിച്ച യോഗം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നൂറ് കണക്കിന് പ്രവർത്തകർ ചങ്ങലയിൽ കണ്ണികളായി. യോഗത്തിൽ ഏരിയാ പ്രസിഡന്റ് ഇ എസ് സാബു അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ എൻ വിശ്വനാഥൻ , സിപിഎം ഏരിയാ സെക്രട്ടറി സുഭാഷ് പി വർഗീസ് , സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ ജെ അനിൽകുമാർ , ജില്ലാ കമ്മറ്റി അംഗങ്ങളായ മായാ റിനോ , ശ്രീരേഖ എസ് നായർ , ഏരിയാ കമ്മിറ്റി അംഗം എ ജി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.