ഒന്നാം നമ്പർ ബൗളർ ; ഏകദിന ബൗളിംഗ്  റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി ഷഹീൻ അഫ്രീദി

സ്പോർട്സ് ഡെസ്ക്ക് : ഷഹീൻ അഫ്രീദി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്‌. ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആണ് ഏകദിന ബൗളിംഗ് റാങ്കിങ്ങില്‍ ഷഹീൻ ഒന്നാം സ്ഥാനത്തെത്തിയത്.673 റേറ്റിംഗ് പോയിന്റുമായി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹാസില്‍വുഡിനെയാണ് ഇടങ്കയ്യൻ പേസര്‍ മറികടന്നത്.

ഇന്നലെ തന്റെ 51-ാം മത്സരത്തില്‍ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് വീഴ്ത്തുന്ന പേസര്‍ ആയി ഷഹീൻ മാറിയിരുന്നു. ഈ ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകള്‍ ഷഹീൻ വീഴ്ത്തി കഴിഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹേസില്‍വുഡ്, ഇന്ത്യയുടെ മുഹമ്മദ് സിറാജ്, ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജ്, ന്യൂസിലൻഡിന്റെ ട്രെന്റ് ബോള്‍ട്ട്, അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ, ഇന്ത്യയുടെ കുല്‍ദീപ് യാദവ്, അഫ്ഗാനിസ്ഥാന്റെ മുജീബ് ഉര്‍ റഹ്മാൻ എന്നിവര്‍ റാങ്കിംഗില്‍ ഒരോ സ്ഥാനം വീതം താഴേക്ക് പോയി.

Hot Topics

Related Articles