എസ് എൻ ഡി പി യോഗം 5017ബ്രഹ്മമംഗലം ഈസ്റ്റ്‌ ശാഖയിൽ”ബ്രഹ്മമംഗലത്തു കുമാരി സംഗമം” നടത്തി

തലയോലപ്പറമ്പ് : എസ്എൻഡിപി യൂണിയനിലെ 5017ബ്രഹ്മമംഗലം ഈസ്റ്റ്‌ ശാഖയിൽ ചേർന്ന കുമാരിസംഗമം യൂണിയൻ യൂത്ത് മൂവ് മെന്റ് പ്രസിഡന്റ്‌ ഗൗതം സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ പി കെ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി വിസി സാബു സംഘടന സന്ദേശം നൽകി. വിമല ശിവാനന്ദൻ,അമ്പിളി സനീഷ്, പുഷ്പ സോന ഭവൻ, പ്രീതിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പൗർണ്ണമി സുഗുണൻ പ്രസിഡന്റ്‌, അനഘ ഗോപി -വൈസ് പ്രസിഡന്റ്‌, ഗോപിക സാബു – സെക്രട്ടറി എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി യും തെരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles