കൊച്ചി: ഇന്ത്യയിലെ മുന്‍നിര ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനികളിലൊന്നായ എസ്.ബി.ഐ ജനറല്‍ ഇന്‍ഷ്വറന്‍സ് വീടുകള്‍ക്കും ഹൗസിംഗ് സൊസൈറ്റികള്‍ക്കുമായി എസ്.ബി.ഐ ജനറല്‍ ഫ്ളെക്സി ഹോം ഇന്‍ഷ്വറന്‍സ് പദ്ധതി അവതരിപ്പിച്ചു.സ്വന്തമായിവാങ്ങിയതും വാടകയ്ക്ക് എടുത്തതുമായ വീടുകള്‍ക്കും ഹൗസിംഗ് സൊസൈറ്റികള്‍ക്കുമാണ് ഇന്‍ഷ്വറന്‍സ് ലഭിക്കുക. തീപിടിത്തമുണ്ടായാല്‍ ഇന്‍ഷ്വറന്‍സ് കവറേജ് നല്‍കുന്ന ഫയര്‍ കവര്‍ ഒഴികെയുള്ളവ ഉപഭോക്താവിന്റെ ആവശ്യങ്ങളനുസരിച്ച് ക്രമീകരിക്കാം.
വിലപ്പെട്ട വസ്തുക്കള്‍ക്കുള്ള സംരക്ഷണം, താത്കാലിക താമസത്തിനുള്ള ചെലവുകള്‍, മോഷണത്തില്‍ നിന്നുള്ള പരിരക്ഷ തുടങ്ങിയവ ആഡ്‌ഓണുകളില്‍ ഉള്‍പ്പെടുന്നു. ഒന്നിലധികം അധിക പരിരക്ഷകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് കിഴിവും ലഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീടിന്റെ ഘടന, അതിലെ വസ്തുക്കള്‍, മറ്റ് അധിക അപകടസാധ്യതകള്‍ എന്നിവയ്ക്ക് സമഗ്രമായ പരിരക്ഷ ലഭിക്കും. സ്വത്തിന് നാശനഷ്ടം സംഭവിക്കല്‍, പ്രകൃതിദുരന്തങ്ങള്‍, തീപിടുത്തം, മോഷണം എന്നിവയില്‍ നിന്നും ഈ പോളിസി സംരക്ഷണം നല്‍കും.
മറ്റ് അപ്രതീക്ഷിത വിപത്തുകള്‍ക്കും പരിരക്ഷ നല്‍കും. ഒരൊറ്റ തവണ പണം അടച്ച് 20 വര്‍ഷം വരെ ഇന്‍ഷുറന്‍സ് പരിരക്ഷ നേടാനും സാധിക്കും. ഓരോ വീടും അതിന്റെ സുരക്ഷാ ആവശ്യങ്ങളും പ്രധാനപ്പെട്ടതാണെന്ന ചിന്തയിലാണ് ഇത്തരമൊരു പദ്ധതി കൊണ്ടു വന്നതെന്ന് എസ്.ബി.ഐ ജനറല്‍ ഇന്‍ഷ്വറന്‍സിന്റെ ചീഫ് പ്രൊഡക്‌ട്, മാര്‍ക്കറ്റിംഗ് ഓഫീസറായ സുബ്രഹ്‌മണ്യന്‍ ബ്രഹ്‌മജോസ്യുല പറഞ്ഞു. അപ്രതീക്ഷിത സാഹചര്യങ്ങളില്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാവുന്ന രീതിയിലാണ് ഈ പോളിസി രൂപകല്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.