വായ്പാ നിരക്കുകളിൽ വീണ്ടും വർദ്ധനവ് വരുത്തി എസ്.ബി.ഐ; ഇ.എം.ഐകളിൽ വർദ്ധനവ് ഉണ്ടാകും

ന്യൂഡൽഹി: എസ്.ബി.ഐ വീണ്ടും വായ്പാ നിരക്കുകൾ വർദ്ധിപ്പിച്ചു. സി.എൽ.ആർ. അധിഷ്ഠിത വായ്പാ നിരക്കുകളിൽ 10 ബേസിക്ക് പോയൻറുകളാണ് വീണ്ടും വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.
ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് ബാങ്ക് നിരക്കുകൾ വർദ്ധിപ്പിക്കുന്നത്. ഇതോടെ ഭവനവായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങി എല്ലാ വായ്പകളുടേയും പ്രതിമാസ തവണ വർധിക്കും. പുതിയ വർദ്ധനയോടെ എസ്.ബി.ഐയുടെ ഓവർനൈറ്റ്, ഒരു മാസ, മൂന്ന് മാസത്തെ എം.സി.എൽ.ആർ നിരക്ക് 6.85 ശതമാനമാണ്. നേരത്തെ ഇത് 6.75 ശതമാനമായിരുന്നു. ആറ് മാസത്തെ എം.സി.എൽ.ആർ 7.05 ശതമാനത്തിൽ നിന്ന് 7.15 ശതമാനമായി ഉയർന്നു.

Advertisements

Hot Topics

Related Articles