എസ് ബി ഐ ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടി : ഭർത്താവിനെ നാട്ടുകാർ പിടികൂടി

കണ്ണൂർ : തളിപ്പറമ്പില്‍ ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ഭര്‍ത്താവ് വെട്ടി. എസ്ബിഐ പൂവ്വം ശാഖാ കാഷ്യറായ അരങ്ങം സ്വദേശി അനുപമയെ ബാങ്കില്‍ കയറിയാണ് ഭര്‍ത്താവ് വെട്ടിയത്. ഗുരുതര പരിക്കേറ്റ അനുപമ തളിപ്പറമ്പ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവ് അനുരൂപിനെ നാട്ടുകാര്‍ പിടികൂടി ബാങ്കില്‍ കെട്ടിയിട്ട് പോലീസിന് കൈമാറി.ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. ബാങ്കില്‍ എത്തിയ അനുരൂപ് ഭാര്യയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ പ്രകോപിതനായ ഇയാള്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റ് ബാങ്കിനകത്ത് ഓടിക്കയറിയ അനുപമ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി വീണ്ടും വെട്ടുകയായിരുന്നു.കുടുംബ പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സ്വകാര്യ കാര്‍ വില്‍പ്പനശാലയിലെ ജീവനക്കാരനാണ് അനുരൂപ്.

Advertisements

Hot Topics

Related Articles