മുംബൈ: സ്മാർട്ട് ഫോണുകളിൽ നിന്നും നാല് ആപ്ലിക്കേഷനുകൾ ഉടനെ തന്നെ അൺ ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദ്ദേശവുമായി എസ് ബി ഐ. ഈ ആപ്ലിക്കേഷനുകൾ എസ്ബിഐയുടെ ബാങ്ക് അക്കൗണ്ട്സ് ഉള്ള സ്മാർട്ട് ഫോണുകളിൽ നിന്നും ഹൈ റിസ്‌ക്ക് ആണ് കാണിക്കുന്നത്. എനിഡെസ്‌ക്, ടീ വ്യൂവർ, ക്വിക്ക് സപ്പോർട്ട്, മിംഗിൾ വ്യൂ എന്നീ നാല് ആപ്പുകളാണ് സ്മാർട്ട് ഫോണുകളിൽ നിന്ന് അൺ ഇൻസ്റ്റാൾ ചെയ്യാൻ ബാങ്ക് ആവശ്യപ്പെടുന്നത്.
ഒരു പ്രമുഖ ദിനപത്രത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം സ്മാർട്ട് ഫോണുകളിലെ ഈ നാലു ആപ്ലിക്കേഷനുകൾ ഉള്ള ഉപഭോക്താക്കൾക്ക് എസ്ബിഐ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടമായി എന്നാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്മാർട്ട് ഫോണിൽ നിന്ന് ഓൺലൈൻ വഴി പണമിടപാടുകൾ നടത്തുന്നവർക്കാണ് ഇത്തരത്തിൽ സംഭവിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. അതുകൊണ്ടു തന്നെ ഓൺലൈൻ ട്രാൻസാക്ഷനുകൾ നടത്തുന്നവർ കരുതിയിരിക്കുക എന്നാണ് ഇപ്പോൾ ബാങ്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.