എസ്.ബിജു വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; സിപിഐ നേതാവ് ചുമതലയേറ്റത് എൽഡിഎഫിലെ ധാരണ പ്രകാരം

വൈക്കം:വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സിപിഐയിലെ എസ്. ബിജു ചുമതലയേറ്റു.ഇന്ന് രാവിലെ 11ന് വരണാധികാരി കോട്ടയം ജില്ല സഹകരണ സംഘം ജോയിൻ രജിസ്ട്രാർ കെ.വി. സുധീറിന്റെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. തുടർച്ചയായി ഇടതുപക്ഷം ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്താണ് വൈക്കം.13 അംഗ ഭരണസമിതിയിൽ സിപിഎം എട്ട്, സിപിഐ നാല്, കോൺഗ്രസ് ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.ആദ്യ നാല് വർഷക്കാലം സിപിഎമ്മിലെ കെ.കെ.രഞ്ജിത്തായിരുന്നു പ്രസിഡൻറ്. എൽഡിഎഫിലെ ധാരണപ്രകാരമാണ് അവസാന ഘട്ടത്തിൽ ഒരു വർഷം സിപിഐക്ക് പ്രസിഡൻറ് സ്ഥാനം ലഭിച്ചത്.

Advertisements

എൽഡിഎഫ് പാർലമെൻററി പാർട്ടി തീരുമാനപ്രകാരം സിപിഎം പ്രതിനിധി കെ.എസ്.ഗോപിനാഥൻ പ്രസിഡൻറ് സ്ഥാനത്തേക്ക് എസ്. ബിജുവിന്റെ പേര് നിർദ്ദേശിച്ചു.സിപിഐ അംഗം എം.കെ.ശീമോൻ പിന്താങ്ങി. വരണാധികാരി കെ.വി. സുധീർ സത്യപ്രതിജ് ചൊല്ലി കൊടുത്തു ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജിത്ത് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. വി.ബി. ബിനു, സി.കെ.ആശ എംഎൽഎ, ആർ.സുശീലൻ, പി.ശശിധരൻ, ജോൺ വി. ജോസഫ്, കെ. അജിത്ത് എക്‌സ് എം എൽ എ ,സാബു പി. മണലൊടി, പി. പ്രദീപ്, പി. സുഗതൻ പി.എസ്. പുഷ്പമണി, മുൻ പ്രസിഡന്റ് കെ കെ രഞ്ജിത്ത്, തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.