കോട്ടയം : പട്ടികജാതി വനിതകൾക്ക് തൊഴിൽ സംരംഭം നടത്തുന്നതുമായി ബന്ധപ്പെട്ട് പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംരംഭകരുടെ യോഗം സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം ഉദ്‌ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി എം മാത്യു അധ്യക്ഷനായി. പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി ബ്ലോക്കിലെ മുഴുവൻ എസ് .സി പ്രൊമോട്ടർമാരും യോഗത്തിൽ പങ്കെടുത്തു. ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സോണി ചെറിയാൻ പദ്ധതിയുടെ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൾ മാത്യു , വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ബെറ്റി റോയി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രേമ ബിജു, ബ്ലോക്ക് മെമ്പർ ബിജു തോമസ് എന്നിവർ സംസാരിച്ചു. പട്ടികജാതി വികസന ഓഫീസർ , ബ്ലോക്ക് പഞ്ചായത്തിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.