കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറാന്‍ ഈ നാല് പച്ചക്കറികള്‍ മാത്രം മതി!

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ കണ്ണിനടിയില്‍ കറുത്ത പാടുകള്‍ ഉണ്ടാകാം. ഉറക്കമില്ലായ്മ, സ്ട്രെസ്, കംമ്ബ്യൂട്ടര്‍- ടിവി- മൊബൈല്‍ ഫോണ്‍ എന്നിവ കൂടുതല്‍ സമയം ഉപയോഗിക്കുന്നത്, അമിത ജോലി ഭാരം, വിളര്‍ച്ച തുടങ്ങിയവയൊക്കെ കാരണം ഇത്തരത്തില്‍ കണ്ണുകള്‍ക്ക് ചുറ്റും കറുത്ത വളയങ്ങള്‍ ഉണ്ടാകാം. ഇത്തരത്തില്‍ കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം..

Advertisements
  1. ബീറ്റ്റൂട്ടാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന ബീറ്റാലൈന്‍ എന്ന ആന്‍റി ഓക്‌സിഡന്റ് കണ്ണിന് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിനായി ബീറ്റ്റൂട്ട് ജ്യൂസില്‍ തുല്യമായ അളവില്‍ തേനും പാലും ചേര്‍ത്ത് മികസ് ചെയ്യുക. ശേഷം ഈ മിശ്രിതം കോട്ടണ്‍ തുണിയില്‍ മുക്കി കണ്ണിന് മുകളില്‍ വയ്ക്കണം. 15 മിനിറ്റിനുശേഷം മാറ്റാം. ഇത് പതിവായി ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാന്‍ സഹായിക്കും.
  2. കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ് തക്കാളി. ഇതിനായി തക്കാളിനീര് കണ്ണിന് ചുറ്റും പുരട്ടിയ ശേഷം കഴുകി കളയാം.
  3. വെള്ളരിക്കയും കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിനായി വെള്ളരിക്ക വട്ടത്തിൽ അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.
  4. കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറാൻ മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് വട്ടത്തിൽ അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കാം. അതുപോലെ തന്നെ, ഉരുളക്കിഴങ്ങിന്‍റെ നീരും വെള്ളരിക്ക നീരും സമം ചേര്‍ത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും പാടുകള്‍ മാറാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: അലര്‍ജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച്‌ ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.