പത്തനംതിട്ട : പഠനത്തിനൊപ്പം സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന ..
തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ശിഷ്യ ശ്രേഷ്ഠാ പുരസ്കാരങ്ങൾ സമ്മാനിച്ചു. എം മാസ്റ്റേഴ്സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ശിഷ്യശ്രേഷ്ഠാ പുരസ്കാരങ്ങളുടെ വിതരണം പത്തനംതിട്ട എം പി ആൻ്റോ ആൻ്റണി നിർവ്വഹിച്ചു.
കുട്ടികളുടെയും യുവാക്കളുടെയും പാഴായിപ്പോകുന്ന ഒഴിവ് സമയങ്ങൾ,… സാമുഹ്യ – ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എം മാസ്റ്റേഴ്സ് ഫൗണ്ടേഷൻ ഈ വർഷം മുതൽ ശിഷ്യ ശ്രേഷ്ഠാ അവാർഡുകൾ ഏർപ്പെടുത്തിയത്.
വിരമിച്ച അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ കെ ജി റജി ആണ് എം ഫൗണ്ടേഷൻ്റെ സ്ഥാപകൻ.
സാമൂഹ്യ – ജീവകാരുണ്യ പ്രവർത്തനങ്ങളിലും രക്തദാനത്തിലും ലഹരിവിരുദ്ധ – അവയവദാന ബോധവത്ക്കരണ പ്രവർത്തനങ്ങളിലുമെല്ലാം ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ,.. നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള,.. ജെമിൻ സാറാ വർഗ്ഗീസ്, കുമാരി അഭിത വി അഭിലാഷ്, കുമാരി പാർവ്വതി കൃഷ്ണ എന്നിവരാണ്, പ്രഥമ ശിഷ്യ ശ്രേഷ്ഠാ പുരസ്കാരത്തിന് അർഹത നേടിയത്.
പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, പത്തനംതിട്ട എം പി ആൻ്റൊ ആൻറണി പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ശിഷ്യശ്രേഷ്ഠാ അവാർഡിൻ്റെ ലോഗോ മത്സരത്തിൽ വിജയിയായ,.. പത്തനംതിട്ട പ്രസ് ക്ലബ്ല് പ്രസിഡൻ്റ് സജിത് പരമേശ്വരനെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഉന്നത അക്കാദമിക്ക് നേട്ടങ്ങൾ കൈവരിക്കുന്നവർ പോലും വിവിധ കുറ്റകൃത്യങ്ങളിലും ഭീകരവാദം കൊലപാതകം തുടങ്ങിയ വയിലും പങ്കാളികളാകുന്നത് നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ അപാകത കാരണമാണെന്ന് ഉത്ഘാടന പ്രസംഗത്തിൽ ആൻ്റോ ആൻ്റണി എം.പി അഭിപ്രായപ്പെട്ടു.
പതിറ്റാണ്ടുകൾക്ക് മുൻപേ പരിഷ്കരിക്കപ്പെടേണ്ടതാണ് ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായമെന്നും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾ പാഠ്യ പദ്ധതിയുടെ ഭാഗമായാൽ ഇത്തരം പ്രവണതകൾ ഇല്ലാതാകുമെന്നും അദേഹം പറഞ്ഞു. ശിഷ്യ ശ്രേഷ്ഠാ പുരസ്കാരത്തിൻ്റെ സംഘാടകരെയും അവാർഡ് ജേതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.
മുൻസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, മുൻസിപ്പൽ കൗൺസിലർ സിന്ധു അനിൽ , പത്തനംതിട്ട മാർത്തോമാ ഹയർസെക്കൻ്ററീ സ്ക്കൂൾ പ്രിൻസിപ്പൾ സാജൻ ജോർജ്ജ് തോമസ്, ഹെഡ്മിസ്ട്രസ് സുമ ഏബ്രാഹാം തുടങ്ങിയവർ സംസാരിച്ചു.