സ്കൂളിലെ ശുചി മുറിയില്‍ നിന്നിറങ്ങുന്നതിനിടെ വീണു പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു : മരിച്ചത് അഞ്ചു വയസുകാരൻ

തിരൂരങ്ങാടി : സ്കൂളിലെ ശുചി മുറിയില്‍ നിന്നിറങ്ങുന്നതിനിടെ വീണു പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. കൊളപ്പുറം സൗത്ത് കെ എന്‍ സി കെ ഹുസൈന്‍ കോയ തങ്ങളുടെ മകന്‍ സയ്യിദ് ശഹ്ശാദ് (അഞ്ച്) ആണ് മരിച്ചത്. കൊളപ്പുറം ഗവ. സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞ 15 ന് ആണ് സംഭവം. സ്കൂളിലെ ശുചി മുറിയില്‍ പോയി മടങ്ങുന്നതിനിടെ വീഴുകയായിരുന്നു.
തിരൂരങ്ങാടിയിലേയും കോട്ടക്കലിലേയും ആശുപത്രികളില്‍ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്. മയ്യിത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം താഴേ കൊളപ്പുറം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.മാതാവ്: സയ്യിദത് യുസൈറ ബീവി, സഹോദരങ്ങള്‍: സയ്യിദ് അഫ്രീദി, യുംന ബീവി.

Advertisements

Hot Topics

Related Articles