തിരുവനന്തപുരം : സ്കൂള്‍തലത്തിലെ വിവിധ മേളകളുടെ സമയക്രമം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു.സ്കൂള്‍തലത്തില്‍ ശാസ്ത്രോത്സവം നടത്തേണ്ടത് സെപ്റ്റംബര്‍ 30നാണ്. സബ്ജില്ലാ,ജില്ലാ മത്സരങ്ങള്‍ നവംബര്‍ 5ന് മുൻപ് നടത്തണം. സംസ്ഥാനതല മത്സരം നവംബര്‍ 10, 11, 12 തീയതികളിലായി എറണാകുളത്താണ് നടക്കുക .
കലോത്സവത്തിന്റെ ഭാഗമായുള്ള സ്കൂള്‍തല മത്സരങ്ങള്‍ ഒക്ടോബര്‍ 19ന് മുൻപ് നടത്തണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങള്‍ നവംബര്‍ 30ന് മുൻപ് സംഘടിപ്പിക്കണം. ജനുവരി മൂന്നു മുതല്‍ ഏഴ് വരെ കോഴിക്കോടാണ് സ്കൂള്‍ കലോത്സവം നടക്കുന്നത് .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കായികമേള സ്കൂള്‍തലത്തില്‍ ഒക്ടോബര്‍ 12 ന് അകം നടത്തണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങള്‍ നവംബര്‍ 20ന് മുൻപാണ് നടത്തേണ്ടത്. ഡിസംബര്‍ 3 മുതല്‍ 6 വരെ തിരുവനന്തപുരത്ത് സ്കൂള്‍ കായിക സംഘടിപ്പിക്കും.
സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല സ്ക്രീനിംഗ് ഒക്ടോബര്‍ പത്തിന് മുമ്ബ് നടത്തേണ്ടതാണ് . ഒൿടോബര് 20,21, 22 തിയ്യതികളില്‍ കോട്ടയത്താണ് സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം സംഘടിപ്പിക്കുന്നത്. മേളകളുടെ കാര്യക്ഷമമായ സംഘാടനം ഉറപ്പുവരുത്തുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.