തിരുവനന്തപുരം: സ്‌കൂള്‍ തുറക്കല്‍ മാര്‍ഗരേഖയ്‌ക്കെതിരെ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന കെപിഎസ്ടിഎ. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കരുതെന്ന് കെപിഎസ്ടിഎ ആവശ്യപ്പെട്ടു. ‘ചൊവ്വാഴ്ചത്തെ ചര്‍ച്ചയ്ക്കു മുന്‍പ് തീരുമാനം പ്രഖ്യാപിച്ചത് ശരിയായില്ല’- കെപിഎസ്ടിഎ പറഞ്ഞു. ചര്‍ച്ചയ്ക്കു മുന്‍പ് മന്ത്രി വി.ശിവന്‍കുട്ടി തീരുമാനമെടുത്തത് ശരിയായില്ലെന്ന നിലപാടാണ് സിപിഐ അനുകൂല അധ്യാപക സംഘടനയായ എകെഎസ്ടിയു ഉയര്‍ത്തിയത്.
സ്‌കൂള്‍ പ്രവര്‍ത്തന സമയം വൈകിട്ട് വരെയാക്കുമ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തേണ്ട സാഹചര്യമില്ലെന്നും, രണ്ടും കൂടി ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയില്ലെന്നും കെ.പി.എസ്.ടി.എ പറഞ്ഞു. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നും, ഇത് പിന്‍വലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനം പുനഃപരിശേധിക്കണമെന്ന് കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു. അംഗീകരിക്കാത്ത പക്ഷം പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് കെ.പി.എസ്.ടി.എ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട് സ്‌കൂളുകള്‍ നാളെ മുതലാണ് വീണ്ടും ആരംഭിക്കുന്നത്. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസിലെ കുട്ടികള്‍ക്കാണ് അധ്യയനം തുടങ്ങുന്നത്. ഉച്ച വരെ ബാച്ച് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്താനാണ് തീരുമാനം.