കറുകച്ചാൽ: താഴത്തുവടകര ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടം..
പൊതുവിദ്യാഭ്യാസ സംരംക്ഷണ യജ്ഞത്തിന്റെ ഭാഗമായ വിദ്യാകിരണം പദ്ധതി പ്രകാരം രണ്ടു കോടി രൂപ ചിലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ആധുനിക മന്ദിരത്തിന്റെ ഉത്ഘാടനം ഫെബ്രുവരി പത്ത് വ്യാഴാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും.
തദവസരത്തിൽ സ്ക്കൂൾ അങ്കണത്തിൽ കൂടുന്ന പൊതുയോഗവും, ഫലക അനശ്ചാധനവും ഗവൺമെന്റ് ചീഫ് വിപ്പ് ഡോ .എൻ.ജയരാജ് നിർവ്വഹിക്കും. ആധുനിക സജ്ജീകരണങ്ങളോടെ ഉള്ള എട്ട് ക്ലാസ് മുറികൾ, നാല് ലാബുകൾ, ലൈബ്രറി റൂം, മൾട്ടിമീഡിയ റൂം, ഓഫീസ്, എച്ച്.എം റും, എട്ട് ടോയിലറ്റുകൾ എന്നിവയടക്കം
9168 സ്ക്വർഫീറ്റ് വിസ്തൃതിയിൽ പിഡബ്യൂഡി ബിൽഡിംഗ് സെക്ഷൻ ആണ് പണികൾ പൂർത്തീകരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു കോടി രൂപ ചിലവഴിച്ച് പണി പൂർത്തീകരിച്ച എൽ.പി വിഭാഗം 3 മാസം മുൻപ് ഉത്ഘാടനം കഴിഞ്ഞു. ഹയർ സെക്കന്ററി വിഭാഗത്തിന്റെ കെട്ടിടവും പൂർത്തീകരിച്ചു. ഇപ്പോൾ കിഫ്ബിയിൽ യിൽ നിന്നും ഒരു കോടി രൂപ ചിലവഴിച്ച് യു.പി.വിഭാഗത്തിനായി പുതിയ മന്ദിരം നിർമ്മിച്ചു വരുന്നു.