തൃശ്ശൂർ: വടാക്കാഞ്ചേരിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിയെ പാമ്പു കടിച്ചു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്കൂളിലെ വിദ്യാർത്ഥിക്കാണ് പാമ്പുകടിയേറ്റത്. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി ആവേശിനാണ് പാമ്പ് കടിയേറ്റത്. സ്കൂൾ ബസിൽ നിന്ന് ഇറങ്ങുമ്പോഴാണ് പാമ്പുകടിയേറ്റത്.
കടിച്ചത് അണലിയുടെ കുഞ്ഞാണ് കടിച്ചത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Advertisements
വിദ്യാർത്ഥിയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ കടിച്ചത് അണലിയെന്ന് തിരിച്ചറിഞ്ഞു. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. സ്കൂൾ പരിസരം വൃത്തിയാക്കുന്നതിൽ കാലതാമസം ഉണ്ടായെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.