സ്കൂളുകളിലെ അടിസ്ഥാന പശ്ചാത്തല വികസനം മെച്ചപ്പെട്ടു ; ഏഴ് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായത് വലിയ മാറ്റങ്ങൾ ; സ്പീക്കര്‍ എ എൻ ഷംസീര്‍

ന്യൂസ് ഡെസ്ക് : കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റമാണ് ഉണ്ടായതെന്ന് നിയമസഭാ സ്പീക്കര്‍ എ.എൻ. ഷംസീര്‍. സ്കൂളുകളിലെ അടിസ്ഥാന പശ്ചാത്തല വികസനം വലിയതോതില്‍ മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പാറശ്ശാല മണ്ഡലത്തിലെ സൗഹൃദക്കൂട്ടായ്മയും വിദ്യാഭ്യാസ മേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറുന്ന കാലത്തിനനുസരിച്ച്‌ എന്ത് പഠിക്കണമെന്ന് തീരുമാനിക്കേണ്ടത് വിദ്യാര്‍ത്ഥികളാണെന്നും പഠിക്കാനുള്ള പശ്ചാത്തല സൗകര്യം സര്‍ക്കാര്‍ ഒരുക്കുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

Advertisements

സമൂഹത്തിലെ ഓരോ മാറ്റത്തെക്കുറിച്ചും വിദ്യാഭ്യാസ സമൂഹം മനസ്സിലാക്കണം. ലഹരിക്കെതിരായ പ്രവര്‍ത്തനത്തില്‍ രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.പാറശാല നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന സമഗ്രവിദ്യാഭ്യാസ സമന്വയപദ്ധതിയായ ‘സൂര്യകാന്തി’ യുടെ ഭാഗമായാണ് 2022 -23 അധ്യയന വര്‍ഷത്തില്‍ പാറശാല നിയോജകമണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരുടെയും ഉന്നത വിദ്യാഭ്യാസരംഗത്ത് മികവ് പുലര്‍ത്തിയവരുടെയും മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളില്‍ നിന്നും ഇക്കൊല്ലം സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപകരുടെയും സൗഹൃദക്കൂട്ടായ്മ സംഘടിപ്പിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.