പാലാ : കലോത്സവത്തിന്റെ പ്രധാന വേദിയായ പാലാ സെൻമേരിസ് ഹൈസ്കൂളിലെ നന്മ കട ശ്രദ്ധേയമാകുന്നു തങ്ങളുടെ സഹപാഠിയായ പാവപ്പെട്ട ഒരു കൂട്ടുകാരിക്ക് ഒരു വീട് നിർമ്മിച്ചു നൽകുക എന്ന ഉദാത്തമായ ലക്ഷ്യത്തോടെ യാണ്സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് കലോത്സവ നഗരിയിൽ കട നടത്തുന്നത് ചായ ചെറുകടികൾ കൂൾഡ്രിങ്ക്സ് ഐസ്ക്രീം തുടങ്ങിയവ ലഭ്യമാണ് ന്യായമായ വിലയിൽ വില്പന നടത്തി മൂന്നുദിവസം കൊണ്ട് പതിനായിരത്തിനു മുകളിൽ സമാഹരിക്കാൻ കഴിഞ്ഞു പാലാ ജില്ലാ സ്കൗട്ട് ആൻഡ് ഗൈഡ്സ് ഡിസ്ട്രിക്ട് ഓർഗനൈസിംഗ് കമ്മീഷണറും സെൻറ്റ് മേരീസ് സ്കൂളിലെ ക്യാപ്റ്റനുമായ സിസ്റ്റർ അർച്ചനയുടെ നേതൃത്വത്തിലാണ് നന്മ കടയുടെ പ്രവർത്തനം അധ്യാപകരായ അനുമാത്യു ജിഷ ജോസ് എന്നിവരും ഒപ്പം പ്രവർത്തിക്കുന്നു സ്കൗട്ട് ആൻറ്റ് ഗൈഡിൽ 3 യൂണിറ്റുകളിലായി 72 പെൺകുട്ടികളാണ് അംഗമായിട്ടുള്ളത് ഇവരെല്ലാം നൻമക്കടയിൽ മാറിമാറി ജോലി ചെയ്യുന്നു.