സ്കൂൾ ഇക്കോ ക്ലബ്‌ : അദ്ധ്യാപകർക്കും കുട്ടികൾക്കും പരിശീലനം

കോട്ടയം : കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും വിദ്യഭ്യാസ വകുപ്പും ചേർന്ന് കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സ്കൂൾ ഇക്കോ ക്ലബ്‌ ഭാരവാഹികളായ അധ്യാപകർക്കും കുട്ടികൾക്കും പൊൻകുന്നം ഗവണ്മെന്റ് വി എഛ് എസ്സിൽ 23ന് 10 മുതൽ എൽ ഇ ഡി ബൾബ് നിർമാണം, സോപ്പ് നിർമാണം, വെജിറ്റബിൾ ഗാർഡനുകളുടെ നിർമാണവും പരിപാല നവും തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകുന്നു.ഒരു സ്കൂളിൽ നിന്നും ഒരു അധ്യാപകനും രണ്ടു കുട്ടികൾക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവരുടെ പേരുവിവരം 22ന് 2 മണിക്ക് മുൻപ് 9447806929 എന്ന വാട്സ് ആപ് നമ്പറിൽ രജിസ്റ്റർ ചെയ്യണമെന്ന് എൻ ജി സി ജില്ലാ കോർഡിനേറ്റർ അറിയിച്ചു.

Advertisements

Hot Topics

Related Articles