സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട പോലീസ് പരിശോധന : 38 ഗ്രാം എം ഡി എം എയുമായി യുവാവ് ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ

കോട്ടയം : സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട പോലീസ് പരിശോധന. വിൽപ്പനക്കായി കൈവശം വച്ച 38.91 ഗ്രാം എം ഡി എം എ യുമായി യുവാവ് ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ. കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ച് വരുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോട്ടയം ജില്ലയിൽ കൈപ്പുഴ പിള്ളക്കവല ഇല്ലിച്ചിറയിൽ വീട്ടിൽ ഷൈൻ ഷാജിയെയാണ്
(26) 38.91 ഗ്രാം എം.ഡി എം.എ യുമായി പിടിയിലായത്.

Advertisements

നിരോധിത മയക്കു മരുന്ന് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ് പ്രതി. സ്‌കൂൾ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ലഹരി വിപണനം നടത്തുന്നതിനെതിരെ കർശനമായ നടപടികളുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. IPS ന്റെ പ്രത്യേക നിർദേശാനുസരണം സ്റ്റേഷൻ പരിധിയിൽ പരിശോധന നടത്തിയിരുന്നു.
പിന്നാലെ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഇൻസ്പെക്ടർ ശ്രീജിത്ത് ടി. യ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷൻ എസ് ഐ അനുരാജ് എം എച്ച്, എ എസ് ഐ നവീൻ എസ് മോനി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത് ടി എസ്, സജിത്ത് എസ്, സിവിൽ പൊലീസ് ഓഫിസർമാരായ രാജീവ് എം എസ്, ശ്രീജിത്ത് പി എസ്,അനൂപ് പി റ്റി, ശ്രീനിഷ് തങ്കപ്പൻ, വിഷ്ണുപ്രിയൻ, അയ്യപ്പദാസ്,ലിബിൻ മാത്യു, ഡ്രൈവർ സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രതീഷ് കെ എന്നിവരുൾപ്പടെയുള്ള പോലീസ് സംഘം അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് മാരക മയക്കുമരുന്ന് വിൽപ്പനക്കായി എത്തിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles