ഫോട്ടോ:
വൈക്കം ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സുകൃതം കല്പകം പരിപാടിയിൽ മുതിർന്നവരെ ആദരിച്ചപ്പോൾ
Advertisements
വൈക്കം:ഗവൺമെൻ്റ് ഗേ ൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ മുതിർന്ന പൗരൻമാരെ ആദരിച്ചു.സുകൃതം കല്പകം എന്ന പേരിൽ നടത്തിയതലമുറകളുടെ സംഗമം കുട്ടികൾക്ക് വേറിട്ട അനുഭവമായി. സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകരും പ്രദേശത്തെ മുതിർന്ന പൗരന്മാരും ഉൾപ്പെടെ നാല്പതോളം പേർ സംഗമത്തിൽ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈക്കം നഗരസഭ ചെയർ പേഴ്സൺ പ്രീതരാജേഷ് മുതിർന്നവരെ ആദരിച്ചു. നഗരസഭ കൗൺസിലർ ലേഖശ്രീകുമാർ, പ്രിൻസിപ്പൽ കെ.ശശികല ,എച്ച് എംഇൻചാർജ് വി.എസ്.ഗ്രേഷ്മ,എൻ എസ്എസ്പ്രോഗ്രാം ഓഫീസർ എസ്.സ്വപ്ന കുഴിതടത്തിൽ,പിടിഎ പ്രസിഡന്റ് മദനദാസ്, എസ്എംസിചെയർമാൻ സുമേഷ്കുമാർ തുടങ്ങിയവർ സംബന്ധിച്ചു.