കോട്ടയം:-2024 -25 അധ്യയന വർഷം ആകെയുള്ള 30 ശനിയാഴ്ചകളിൽ 25 എണ്ണവും പ്രവൃത്തിദിന മാക്കി 220 സാധ്യായ ദിവസങ്ങൾ പ്രഖ്യാപിച്ചത് കുട്ടികളുടെയും അധ്യാപകരുടെയും അവകാശത്തിൻമേലുള്ള കടന്നുകയറ്റം ആണെന്നും ഇതിനെതിരെ ഗവൺമെൻറ് ഇപ്പോൾ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ തന്നെ കെ ഇ ആർ ഭേദഗതി കൊണ്ടുവരണമെന്ന് കോട്ടയത്ത് കൂടിയ കെ. എസ്. എസ്. ടി. എഫ് സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.പഞ്ചദിന സാധ്യായ ദിനങ്ങൾ അധ്യാപകരുടെ അവകാശമാണെന്നും ശനിയാഴ്ച അടുത്ത ദിവസങ്ങളിലേക്കുള്ള പാഠഭാഗങ്ങൾ ഒരുങ്ങാനുള്ള സമയമാണെന്നും ഈ ദിവസം വർക്കിംഗ് ഡേ ആക്കുന്നത് കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ നിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
തുടർച്ചയായ ആറു ദിവസ ക്ലാസുകൾ കുട്ടികൾക്ക് മാനസിക സമ്മർദ്ദത്തിന് കാരണമാകും . പഞ്ചദിന സാദ്ധ്യായ ദിവസങ്ങൾ അധ്യാപകരുടെയും കുട്ടികളുടെയും അവകാശമാണെന്നും അത് നേടിയെടുക്കുവാൻ സംഘടന ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകുവാനും തീരുമാനിച്ചു.ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ പൊതു അവധി ദിവസങ്ങൾ വന്നാൽ അതിനുപകരം ഹൈസ്കൂൾ വരെയുള്ള ക്ലാസുകൾക്ക് ശനിയാഴ്ച പ്രവർത്തിദിന മാക്കിയിരിക്കുന്നു. ജൂൺ 17( ബക്രീദ്) ആഗസ്റ്റ് 15 (സ്വാതന്ത്ര്യ ദിനം) ജൂലൈ 16 (മുഹറം) ഒക്ടോബർ 2 (ഗാന്ധിജയന്തി )തുടങ്ങിയ ദിവസങ്ങൾക്ക് പകരം പത്താം ക്ലാസ് വരെ പ്രവർത്തിദിന മാക്കിയിരിക്കുന്നു. കുട്ടികൾക്ക് ആഴ്ചയിൽ അഞ്ചുദിവസ ക്ലാസുകൾക്ക് ശേഷം വരുന്ന ശനിയാഴ്ചകൾ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റിയുടെ ദിനമാണ്.എൻ.സി.സി, സ്കൗട്ട്- ഗൈഡ്,ലിറ്റിൽ കൈറ്റ്സ്,എൻ. എം. എം. എസ്., യു എസ് എസ്, എൽ എസ് എസ് പരിശീലനം നടത്തുന്നതും ഈ ദിവസങ്ങളിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്താം ക്ലാസിലെ കുട്ടികൾക്ക് പ്രത്യേക പരിശീലനവും കലാകായിക പ്രവർത്തി പരിചയ മേളകൾക്ക് പരിശീലനം നൽകുന്നതും ശനിയാഴ്ച ദിവസങ്ങളിലാണ്. സംസ്ഥാന പ്രസിഡണ്ട് ടോബിൻ കെ അലക്സ് അധ്യക്ഷത വഹിച്ചു.. സംസ്ഥാന ജനറൽ സെക്രട്ടറി ജിമ്മി മറ്റത്തിപ്പാറ,ട്രഷറർ പോരുവഴി ബാലചന്ദ്രൻ, സീനിയർ വൈസ് പ്രസിഡണ്ട് റോയി മുരുക്കോലി.സീനിയർ സെക്രട്ടറി കെ ജെ മെജോ മാസ്റ്റർ സംസ്ഥാന വൈസ് പ്രസിഡണ്ട്മാരായ റെനി രാജ്( പാലക്കാട്) സാജു മൈക്കിൾ (തിരുവനന്തപുരം), കെ എം എ നാസർ (കോഴിക്കോട്), , മുഹമ്മദ് അസ്സലാം കെ (കോഴിക്കോട്) ജോസുകുട്ടി ചക്കാലയിൽ (ഇടുക്കി) ജിമ്മി മാത്യു (മലപ്പുറം) വനിതാ സെൽ കൺവീനർ ഷാനി ജോൺ എന്നിവർ പ്രസംഗിച്ചു.