ലാഹോർ : കുട്ടികളുടെ വാശി സാധിച്ചുകൊടുക്കുന്ന നിരവധി മാതാപിതാക്കളുണ്ട്. അതു ചിലപ്പോള്‍ കളിപ്പാട്ടമാകാം, സൈക്കിളാകാം, സ്മാർട്ട് ഫോണാകാം.എന്നാല്‍ പാക്കിസ്ഥാനിലെ മാതാപിതാക്കള്‍ നിറവേറ്റിക്കൊടുത്ത വിചിത്രമായൊരു ആഗ്രഹമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹം കഴിക്കണമെന്ന് വാശിപിടിച്ച മകന്റെ വിവാഹമാണ് പാക്കിസ്ഥാനിലെ മാതാപിതാക്കള്‍ സാധിച്ചുകൊടുക്കാൻ ഒരുങ്ങുന്നത്. 13 വയസ്സുള്ള ആണ്‍കുട്ടിയും 12 വയസ്സുള്ള പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹം കുടംബങ്ങളുടെ സമ്മതത്തോടെയാണ് നിശ്ചയിച്ചിരിക്കുന്നത്. വിവാഹത്തിനു മുൻപ് നടന്ന പരമ്ബരാഗത വിവാഹ നിശ്ചയ ചടങ്ങുകളുടെ വീഡിയോ വൈറലായതോടെ വലിയരീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. പെണ്‍കുട്ടിയെ വിവാഹം കഴിക്കാൻ അനുവദിച്ചാല്‍ മാത്രമേ താൻ പഠനം തുടരൂ എന്ന് ആണ്‍കുട്ടി വാശിപിടിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതിന് ശേഷമാണ് വമർശനം കൂടുതലായി ഉയരാൻ തുടങ്ങിയത്. പതിനാറാം വയസില്‍ വിവാഹിതയായ പൊണ്‍കുട്ടിയുടെ അമ്മയും, 25-ാം വയസില്‍ വിവാഹിതയായ ആണ്‍കുട്ടിയുടെ അമ്മയും മക്കളുടെ വിവാഹത്തിന് സമ്മതം നല്‍കിയെന്നാണ് Reviewit.pk റിപ്പോർട്ട് ചെയ്യുന്നത്.
പാക്കിസ്ഥാനില്‍ പുരുഷൻമാർക്ക് വിവാഹം കഴിക്കാനുള്ള നിയമപരമായ പ്രായപരിതി 18ഉം, സ്ത്രീകള്‍ക്ക് 16ഉം ആണ്. സിന്ധ് പ്രവിശ്യ 2013 ല്‍ ആണിനും, പെണ്ണിനും വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 18 ആയി ഉയർത്താൻ നിയമം പാസാക്കിയെങ്കിലും, മാറ്റം രാജ്യവ്യാപകമായി നടപ്പിലാക്കിയിട്ടില്ല. വിവാഹ പ്രായത്തിന് നിയമപരമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും, പക്കിസ്ഥാനില്‍ നടക്കുന്ന ഇത്തരം വിവാഹങ്ങള്‍, നിരന്തരമാകുന്ന ബാലവിവാഹങ്ങളുടെ ഗുരുതരപ്രശ്നം ഉയർത്തിക്കാട്ടുന്നു എന്നാണ്, സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.