പാമ്പാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് ഭാഗത്ത് മാവുങ്കൽ വീട്ടിൽ റോണി എം. ചെറിയാൻ (26) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂൾ വിട്ട് ട്യൂഷന് പോവുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുടെ നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, എസ്.എച്ച്.ഓ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Advertisements