കോട്ടയം ജില്ലയിൽ സ്‌കൂൾ ബസുകളുടെ ക്ഷമതാപരിശോധന മേയ് 26നും 28നും

കോട്ടയം: പുതിയ അധ്യയന വർഷാരംഭത്തിനു മുന്നോടിയായി പാലാ സബ് ആർ.ടി.ഒ.യുടെ പരിധിയിലുള്ള സ്‌കൂൾ ബസുകളുടെ പ്രവർത്തനക്ഷമതാ പരിശോധന മേയ് 27, 28 തീയതികളിൽ ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളജ് മൈതാനത്ത് നടക്കും. രാവിലെ ഒൻപതു മുതലാണ് പരിശോധന. പരിശോധനയിൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച ബസുകൾക്ക് സ്റ്റിക്കർ പതിക്കും.

Advertisements

തുടർന്ന് ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ലാസ് നൽകും. പാലാ സബ് ആർ.ടി.ഒ.യുടെ പരിധിയിലുള്ള എല്ലാ സ്‌കൂൾ ബസുകളും അറ്റകുറ്റപ്പണി നടത്തി സർക്കാർ നിശ്ചയിച്ച സുരക്ഷാ ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കി പരിശോധനയ്ക്ക് എത്തിക്കണമെന്ന് ജോയിന്റ് ആർ.ടി.ഒ. കെ. ഷിബു അറിയിച്ചു.

Hot Topics

Related Articles