തിരുവനന്തപുരം : സ്കൂൾ അവധി ജൂൺ ജൂലൈയിലേയ്ക്ക് മാറ്റണോ ? എന്ന ചോദ്യവുമായി ചർച്ചയ്ക്ക് തുടക്കമിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിലാണ് ശിവൻകുട്ടി ഇതു സംബന്ധിച്ചുള്ള നിർദേശം മുന്നോട്ട് വച്ചത്. പോസ്റ്റിൽ ഇതിനോടകം തന്നെ ചർച്ചകളും സജീവമായി കഴിഞ്ഞിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കാം –
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിലെ നമ്മുടെ സ്കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്.
ഈ സാഹചര്യത്തിൽ, സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. ഈ വിഷയത്തിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നു.
ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങൾ നമുക്ക് എങ്ങനെ മാതൃകയാക്കാം?
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക. ഈ വിഷയത്തെക്കുറിച്ച് ഒരു ക്രിയാത്മകമായ ചർച്ചയ്ക്ക് തുടക്കമിടാൻ ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു.
നിങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ
വി ശിവൻകുട്ടി
അവശ്യസാധനവിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ ഹോട്ടൽ ഭക്ഷണവില വർദ്ധിപ്പിക്കും – കെ.എച്ച്.ആർ.എ.
നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം ഇതേരീതിയിൽ തുടർന്നാൽ ഹോട്ടലുടമകൾക്ക് ഭക്ഷണവില വർദ്ധിപ്പിക്കേണ്ടിവരുമെന്ന് കേരള ഹോട്ടൽ & റസ്റ്റോറന്റ്റ് അസോസിയേഷൻ വെളിച്ചെണ്ണ, തേങ്ങ, സംസ്ഥാനകമ്മിറ്റിയോഗം. ബിരിയാണിഅരിയടക്കമുള്ള അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. പ്രവർത്തനചെലവ്‌പോലും ലഭിക്കാതെ കടബാധ്യതകൾമൂലം ഹോട്ടലുടമകൾ ആത്മഹത്യചെയ്യുന്നു. ഒരുതരത്തിലും പിടിച്ചുനിൽക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിൽ ഹോട്ടലുടമകൾക്കുള്ളത്. വിലക്കയറ്റം പിടിച്ചുനിർത്തുവാൻ സർക്കാർ കാര്യക്ഷമമായി വിപണിയിലിടപെടണം. ജനജീവിതം ദുസ്സഹമാക്കുന്ന അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നിട്ടും രാഷ്ട്രീയപാർട്ടികളുടെ നിസംഗത ആശ്ചര്യപ്പെടുത്തുന്നു. പിസി.ബി. നിയമങ്ങളുടെ പേരിൽ വലിയ പിഴചുമത്തി നോട്ടീസ് നൽകികൊണ്ട് ഉദ്യോഗസ്ഥർ ഹോട്ടലുടമകളെ ബുദ്ധിമുട്ടിക്കുന്നു. പി.സി.ബി.യുടെ പേരിലുള്ള പീഢനം അവസാനിപ്പിക്കുക, ഉറവിടമാലിന്യസംസ്ക്കരണ സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിലും യൂണിറ്റടിസ്ഥാനത്തിൽ പ്രതിഷേധ ധർണ്ണ നടത്തുവാനും, അവശ്യസാധന വിലക്കയറ്റം പിടിച്ചുനിർത്തുക, പിസി.ബി. നിബന്ധനകൾ ലഘൂകരിക്കുക, അനധികൃത കച്ചവടസ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തിൽ കളക്ട്രേറ്റുകൾക്ക് മുന്നിലും പ്രതിഷേധ ധർണ്ണകൾ സംഘടിപ്പിക്കുവാൻ ഗോവയിൽ നടന്ന സംസ്ഥാന എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻ്റ് കെ. പി. ബാലകൃഷ്ണ പൊതുവാളിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നാഷണൽ റസ്റ്റോറൻ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ ഗോവ ചാപ്റ്റർ ഹെഡ് പ്രഹ്ളാദ് ശുക്താൻകർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ, ട്രഷറർ മുഹമ്മദ് ഷെരീഫ് തുടങ്ങിയവർ സംസാരിച്ചു.