ഇടുക്കി:
35-ാമത് കേരള ശാസ്ത്ര കോൺഗ്രസിന് ഇടുക്കി – കുട്ടിക്കാനം മാർ ബസേലിയോസ് എഞ്ചിനീറിംഗ് കോളേജിൽ തുടക്കമായി.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ കാലാവസ്ഥ – 2023 പ്രത്യേക പതിപ്പ്, ശാസ്ത്ര സാങ്കേതിക വിദ്യയുടെ 50 വർഷം കേരളത്തിൽ എന്നീ പ്രബന്ധങ്ങൾ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവ ശാസ്ത്ര ഗവേഷകർക്കുള്ള പുരസ്കാരങ്ങളായ മുഖ്യമന്ത്രിയുടെ സുവർണ്ണ മെഡൽ, ഡോ: എസ്. വാസുദേവ് പുരസ്കാരം, ശാസ്ത്ര – സാഹിത്യ പുരസ്കാരങ്ങൾ, മികച്ച ഗവേഷകനുള്ള പുരസ്കാരം എന്നിവയും മുഖ്യമന്ത്രി വിതരണം ചെയ്തു.
ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ: പി.സുധീർ ചടങ്ങിൽ അധ്യക്ഷനായി. ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി 180 ഗവേഷണ പ്രബന്ധങ്ങളും ,240 പോസ്റ്ററുകളും അവതരിപ്പിക്കും .
നാനാവിഷയങ്ങളിൽ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ആയിരത്തോളം ശാസ്ത്ര വിദ്യാർത്ഥികൾ കോൺഗ്രസിൽ പങ്കെടുക്കും.
ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി കൂട്ടിക്കാനം എം ബി സി കോളേജിൽ ദേശീയ ശാസ്ത്ര പ്രദർശനവും നടന്നു വരുന്നു.