ശാസ്ത്രത്തെ  ശാസ്ത്രമായും ചരിത്രത്തെ  ചരിത്രമായും മിത്തിനെ മിത്തായും  കാണണം ; ഷംസീർ മാപ്പുപറയുകയോ തിരുത്തി പറയുകയോ ചെയ്യേണ്ട കാര്യമില്ല ; എം വി ഗോവിന്ദൻ

തിരുവനന്തപുരം : സ്പീക്കർ എ എൻ ഷംസീർ മാപ്പുപറയുകയോ തിരുത്തി പറയുകയോ ചെയ്യേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിശ്വാസത്തിന്റെ പേരിൽ ആരും കുതിരകയറാൻ വരേണ്ടതില്ലെന്നും സിപിഎം മതവിശ്വാസങ്ങൾക്ക് എതിരല്ലെന്നും വാർത്താസമ്മേളനത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു.

Advertisements

ഗണപതിവിവാദത്തിന്റെ പിന്നിലുള്ളത് തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ്. സ്പീക്കറുടെ പ്രസംഗം വ്യാഖ്യാനിച്ച് ഭിന്നതയുണ്ടാക്കാനാണ്  ശ്രമം. അത്തരം ഭിന്നിപ്പിക്കലുകൾക്കെതിരെ ജാഗ്രത വേണം.  കാവിവത്കരണത്തെ ശക്തമായിതന്നെ എതിർക്കും. ഗണപതി പ്ലാസ്റ്റിക് സർജറിയിലുടെ ഉണ്ടായതാണെന്ന് പറഞ്ഞത് പ്രധാനമന്ത്രി മോദിയാണ്. 2014 ഒക്ടോബർ 25ന് മുംബെയിൽ റിലയൻസ് ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്യുമ്പോഴാണ് മോദി ഇങ്ങനെ പറഞ്ഞത്. അത് തെറ്റാണെന്ന് ശശിതരൂരും പറഞ്ഞിട്ടുണ്ട്. ഇതിൽ വിഡി സതീശന് എന്തെങ്കിലും പറയാനുണ്ടോ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശാസ്ത്രത്തെ  ശാസ്ത്രമായും ചരിത്രത്തെ  ചരിത്രമായും മിത്തിനെ മിത്തായും  കാണണമെന്നതാണ്  സിപിഎം നിലപാട്. വിശ്വാസികളുടേയും അവിശ്വാസികളുടെയും ജനാധിപത്യ അവകാശങ്ങൾക്ക് ഒപ്പംതന്നെയാണ് സിപിഎം. പക്ഷെ പുരാണങ്ങളെയും മിത്തുകളേയും ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റാനാണ് ആർഎസ്എസിന്റെ നീക്കം. ഗണപതിയും പുഷ്പക വിമാനവും എല്ലാം അവർ ചരിത്രത്തിലേക്ക് ചേർക്കുകയാണ്. മഹാത്മാഗാന്ധിയുടെ വധം, മുഗൾ ഭരണം, ഡാർവിന്റെ പരിണാമസിദ്ധാന്തം എന്നിവ പഠിപ്പിക്കേണ്ടതില്ല എന്ന് കൂടി വരുന്നിടത്താണ് അപകടം.

മതനിരപേക്ഷ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി ,ബാബ്റി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ ചടങ്ങുകളിൽ പൂജാരിയെ പോലെ പങ്കെടുക്കുകയും പാർലമെൻറ്  മന്ദിരത്തിനുള്ളിൽ ചെങ്കോൽ സ്ഥാപിക്കുകയും ചെയ്യുന്നത് ശരിയാണോ?. അത്തരം നിലപാട് ജനാധിപത്യപരമാണോ?. ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ജവഹർലാർ നെഹ്റു തികഞ്ഞ ഭൗതിക വാദിയായിരുന്നു. ബിജെപിയും സംഘപരിവാറും പറയുന്നത് ഏറ്റു പറയുന്നതിന് മുന്നേ കോൺഗ്രസുകാർ നെഹ്റുവിനെയൊന്ന് വായിച്ചു മനസിലാക്കണം.

വെെരുദ്ധ്യാത്മക ഭൗതികവാദത്തിലും അതിന്റെ പ്രയോഗമായ ചരിത്രപരമായ ഭൗതികവാദത്തിലും തന്നെയാണ് സിപിഎം വിശ്വസിക്കുന്നത്. ഉള്ളതിനെ ഉള്ളതുപോലെ കണ്ടുകൊണ്ട് മനസിലാക്കുക എന്നതാണത്.  പരശുരാമൻ മഴുവെറിഞ്ഞ് ഉണ്ടാക്കിയതാണ് കേരളം എന്നത് ഒരു മിത്തായി അംഗീകരിക്കാം .എന്നാൽ  അതാണ് ശരി എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ പറ്റില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.