കോട്ടയം: റോഡിലെ ഗട്ടറിൽചാടി സ്കൂട്ടറിൽ നിന്ന് വീണ് അച്ഛനും മകനും പരിക്ക്. പാമ്പാടി മുക്കാംകുഴി കിഴക്കേടത്തുവീട്ടിൽ അജയൻ (50) മകൻ സച്ചിൻ (20)എന്നിവർക്കാണ് പരുക്കേറ്റത്. ആലാംപള്ളി മാന്തുരുത്തി റോഡിൽ ഇലക്കൊടിഞ്ഞി കവലയ്ക്കു സമീപമുള്ള കുഴിയിൽ തിങ്കളാഴ്ച രാത്രിയിലാണ് ഇവർ വീണത്. കട അടച്ച് സ്കൂട്ടറിൽ വീട്ടിലേയ്ക്കു പോകുംവഴിയാണ് അപകടം. ഇരുവരേയും പാമ്പാടി താലൂക്കാശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.
Advertisements