മണിമല : കരിമ്പനക്കുളത്ത് സ്കൂട്ടറും പൾസർ ബൈക്കും കൂട്ടിയിടിച്ച് നേഴ്സ് മരിച്ചു. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെ നേഴ്സായ കരിമ്പനക്കുളം പൊലിപ്പുഴയിൽ ചിത്തിര ( 33)യാണ് മരിച്ചത്.
പൊൻകുന്നത്തെ ആശുപത്രിയിൽ ജോലി ചെയ്യുന്ന യുവതി ജോലിയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. ഒപ്പം ജോലി ചെയ്യുന്ന മറ്റൊരു യുവതിയോടൊപ്പമാണ് ഇവർ വീട്ടിലേയ്ക്ക് മടങ്ങിയത്. ഇതിനിടെ , മണിമല സ്വദേശിയായ വിദ്യാർത്ഥി ഓടിച്ചിരുന്ന പൾസർ ബൈക്കുമായി സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തെ തുടർന്ന് ചിത്തിര റോഡിൽ തലയടിച്ച് വീണു. പരിക്കേറ്റ ഇവരെ ആശുപതിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിദ്യാർത്ഥിയും സ്കൂട്ടർ ഓടിച്ചിരുന്ന യുവതിയും പരിക്കേറ്റ് ചികിൽസയിലാണ്.