സ്കൂട്ടറില്‍ പിന്നില്‍ ടോറസ് ലോറി ഇടിച്ചു; പെരുമ്പാവൂരില്‍ കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം

കൊച്ചി: പെരുമ്പാവൂരില്‍ സ്കൂട്ടറില്‍ ടോറസ് ലോറി ഇടിച്ച് കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജിലെ വേദാന്തവിഭാഗം അധ്യാപികയും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗവുമായ അല്ലപ്ര സ്വദേശി സ്വദേശിനി രഞ്ജിനിയാണ് മരിച്ചത്. എംസി റോ‍ഡിലെ കാഞ്ഞിരക്കാട് വളവില്‍ രാവിലെ പത്തരയോടെയായിരുന്നു അപകടം.

Advertisements

കാലടി ഭാഗത്തേക്ക് സ‍ഞ്ചരിച്ച സ്കൂട്ടറില്‍ പിന്നില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. സ്കൂട്ടറില്‍ നിന്ന് തെറിച്ചുവീണ രഞ്ജിനിയുടെ ദേഹത്ത് സ്കൂട്ടര്‍ കയറി ഇറങ്ങുകയായിരുന്നു. രഞ്ജിനി അപകട സ്ഥലത്ത് തന്നെ തല്‍ക്ഷണം മരിച്ചു. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാലടി സര്‍വകലാശാല അധ്യാപകന്‍ കെ ടി സംഗമേശനാണ് ഭര്‍ത്താവ്. എംസി റോഡിലെ സ്ഥിരം അപകട മേഖലകളില്‍ ഒന്നാണ് കാഞ്ഞിരക്കാട് വളവെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ഇവിടെ കെഎസ്ആര്‍ടിസി ബസ് സ്കൂട്ടര്‍ യാത്രികനെ ഇടിച്ച് തെറിപ്പിച്ചിരുന്നു.

Hot Topics

Related Articles