ധര്‍മസ്ഥലയിലെ കൊലപാതക-ബലാല്‍സംഗ പരമ്പര: കേരളത്തിൽ നിന്ന്കാണാതായ സ്ത്രീകളെ കുറിച്ചും അന്വേഷണം വേണം – എസ്ഡിപിഐ

തിരുവനന്തപുരം: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നടന്ന കൊലപാതക- ബലാല്‍സംഗ പരമ്പര മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും കേരളത്തിൽനിന്ന് കാണാതായ സ്ത്രീകളെയും പെൺകുട്ടികളെയും സംബന്ധിച്ച് ഈ കേസുമായി ബന്ധപ്പെടുത്തി സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ഇതിനായി കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
ഈ കേസ് അട്ടിമറിക്കപ്പെടാതിരിക്കാന്‍ കടുത്ത ജാഗ്രത അനിവാര്യമാണ്. 1995 മുതലുള്ള കാലഘട്ടത്തില്‍ ഏകദേശം 450-ലധികം പേരുടെ മൃതദേഹങ്ങള്‍ ചിലരുടെ നിര്‍ദ്ദേശപ്രകാരം കുഴിച്ചുമൂടിയിട്ടുണ്ടെന്നും ഇതില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളും യുവതികളുമുണ്ടെന്നും ധര്‍മസ്ഥലയിലെ ശുചീകരണ തൊഴിലാളി നടത്തിയ വെളിപ്പെടുത്തലോടെയാണ് ഭയാനകമായ സംഭവത്തിന്റെ ചുരുളഴിയുന്നത്. കഴിഞ്ഞ ദിവസം നടന്ന . പരിശോധനയില്‍ തലയോട്ടികളും അസ്ഥികളും കണ്ടെത്തിയതോടെ വെളിപ്പെടുത്തലുകള്‍ യാഥാര്‍ഥ്യമാണെന്ന് ബോധ്യമായിരിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിരവധി സ്ത്രീകളെ ലൈംഗീക ചൂഷണത്തിനിരയാക്കി കൊന്നു കുഴിച്ചുമൂടിയ ഭയാനകരമായ സംഭവത്തില്‍ ഭരണകര്‍ത്താക്കളും മാധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ തുടരുന്ന മൗനം ഏറെ ഭയാനകരമാണ്.

Advertisements

1989 ല്‍ സൗജന്യയെന്ന 17 കാരിയെ ബലാല്‍സംഗത്തിന് ഇരയായി ധര്‍മ്മസ്ഥലയ്ക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നെങ്കിലും നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്താന്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് നാളിതുവരെ നിരവധി ദുരൂഹമരണങ്ങളാണ് ധര്‍മസ്ഥലയുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തില്‍ നിന്ന് നിരവധി സ്ത്രീകളും പെണ്‍കുട്ടികളും കാണാതായിട്ടുണ്ട്. അത്തരം കാണാതാവല്‍ കേസുകള്‍ക്ക് ഇതുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. അതിനായി സംസ്ഥാന സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണം. 20 വര്‍ഷമായി ധര്‍മ്മസ്ഥല പ്രദേശത്ത് കാണാതായ സ്ത്രീകളുടെയും വിദ്യാര്‍ഥികളുടെയും കേസുകള്‍, അസ്വാഭാവിക മരണങ്ങള്‍, കൊലപാതകങ്ങള്‍, ബലാത്സംഗ കേസുകള്‍ തുടങ്ങിയ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരാനും കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നിയമനടപടി സ്വീകരിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഐ ലത്തീഫ് അധ്യക്ഷത വഹിച്ചു.

ദേശീയ പ്രവർത്തക സമിതി അംഗം മൂവാറ്റുപുഴ അഷറഫ് മൗലവി, സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറിമാരായ റോയി അറക്കൽ, പി കെ ഉസ്മാൻ, കെ കെ അബ്ദുൽ ജബ്ബാർ, സെക്രട്ടറി അൻസാരി ഏനാത്ത്, സെക്രട്ടറിയേറ്റ് അംഗങ്ങളായ വിടി ഇഖ്റാമുൽ ഹഖ്, അഡ്വ. എ കെ സലാഹുദ്ദീൻ, അജ്മൽ ഇസ്മാഈൽ സംസാരിച്ചു.

Hot Topics

Related Articles