ഈരാറ്റുപേട്ട: വഖഫ് മദ്രസ സംരക്ഷണം തകർക്കുകയെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നിക്കണമെന്ന് എസ്ഡിപിഐ. പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വഖഫ് മദ്രസ സംരക്ഷണ സംഗമം പാറത്തോട് വ്യാപരഭവൻഹാളിൽ വച്ച് നടന്നു. എസ്ഡിപിഐ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ഹലീൽ തലപ്പള്ളി അധ്യക്ഷത വഹിച്ച സംഗമത്തിൽ വഖഫ് മദ്രസ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് വിഷയാവതരണം അബ്ദുൾ റസാഖ് മൗലവി നടത്തി.പുതിയ വഖഫ് ബില്ലിലൂടെ സംഘപരിവാർ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് ഒരു രാജ്യം, ഒരു മതം, ഏക സംസ്കാരം, ഒരുഭാഷ, ഒരു നിയമം, ഒരുതിരഞ്ഞെടുപ്പ് തുടങ്ങി രാജ്യത്തിൻ്റെ ബഹുസ്വരതയും വൈവിദ്യങ്ങളും സൗഹൃദവും ഇല്ലാതാക്കി ഏകശിലാരൂപിയായ സംസ്ക്കാരം അടിച്ചേൽപിക്കുന്ന ഫഷിസ്റ്റ് അജണ്ടകൾ തന്നെയാണ് ഇതിന്പിന്നിൽ.ഏക സിവിൽ കോഡിലേക്കുള്ള ചവിട്ടുപടിയാണ് പുതിയ വഖഫ് ഭേദഗതി ബിൽ എന്ന പരീക്ഷണം. മുസ്ലിം സമൂഹത്തെ കീഴ്പ്പെടുത്താൻ സാമ്പത്തികമായും സാംസ്ക്കാരികമായും ശാരീരകമായും ഉൻമൂലനം ചെയ്യുക എന്നതാണ് ഫാഷിസ്റ്റ് താന്ത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആർഎസ്എസ് നിയന്ത്രണത്തിലുളള കേന്ദ്ര ബീജെപി ഭരണത്തിൻറ ജന വിരുദ്ധ നയങ്ങളെ തുറന്നെതിർക്കുന്നതിനിനായി ജനാധിപത്യ മുന്നേറ്റങ്ങൾ രാജ്യത്ത് അനുവാര്യമാണന്നും ഈ പൗരധർമ്മം നിരവേറ്റാൻ ജനാധിപത്യ സമൂഹം തയ്യാറാകണമെന്നും എസ്ഡിപിഐ ഉയർത്തുന്ന ജനാധ്യപത്യ സമ്മേളനങ്ങളിലും പ്രതിഷേധങ്ങളിലും പങ്കാളികളാകണമെന്നും ഉദ്ഘാടനം ചെയ്ത് അദ്ദേഹം സംസാരിച്ചു.സംഗമത്തിന്അഭിവാദ്യങ്ങൾ അർപ്പിച്ച് യാസിർക്കാരക്കാട് ,ഷംസുദീൻ മൗലവി, സുഹൈൽ മൗലവി സുനീർ പാറയ്ക്കൽ സംസാരിച്ചു. തുടർന്ന് വഖഫ് മദ്രസ സംരക്ഷണം വിഷയം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും പൊതുസമ്മേളനങ്ങളും പ്രതിഷേധ സമരങ്ങളും കാമ്പയിനുകളും സംഘടിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.രക്ഷാധികാരിയായി പാറത്തോട് ജുംആ മസ്ജിദ് ചീഫ് ഇമാം ഷംസുദീൻ അൽ കൗസരി,കൺവീനറായി അബ്ദുൾ സമദ് പാറത്തോട്, ജോയിൻ്റ് കൺവീനർമാരായി മാഹീൻ, അജിവേലനിലം, സുനീർ പാറയ്ക്കൽ എന്നിവരെയും കമ്മിറ്റിയംഗങ്ങളായി അബ്ദുൾ ഖദർ ,സിദ്ധീക്ക് ഇടക്കുന്നം, ആസാദ് മുട്ടപള്ളി, അലിയാർ കെയു, സുഹൈൽ മൗലവി എന്നിവരെയും തിരഞ്ഞെടുത്തു.