കോട്ടയം : മഹാരാഷ്ട്രയിലെ നാഗ്പൂര്‍ പോലിസ് യുഎപിഎ കേസില്‍ കുടുക്കിയ മാധ്യമപ്രവര്ത്തകന് റിജാസിനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ഐക്യദാര്‍ഢ്യസംഗമത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ കേസെടുത്ത കൊച്ചി പോലിസ് നടപടി സംഘപരിവാരത്തിനെ തൃപ്തിപ്പെടുത്താനാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന് എരഞ്ഞിക്കല്‍. പൗരാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ നിരുപാധികം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ നട്ടെല്ല്.
ഭരണകൂടത്തിന് ഹിതകരമല്ലാത്തത് പറയാന്‍ പൗരന് സ്വാതന്ത്ര്യമില്ലെങ്കില്‍ അത് സ്വേഛാധിപത്യമാണ്. ഭരണകൂടത്തിന് സ്തുതി പാടുകയെന്നതല്ല മാധ്യമപ്രവര്‍ത്തനം.
പൗരാവകാശങ്ങളേക്കാള് ഭരണകൂടത്തിന്റെ സങ്കുചിത താല്‍പ്പര്യങ്ങളും ഗൂഢ അജണ്ടകളും നടപ്പാക്കുന്ന ഉപകരണങ്ങളായി പോലീസ് സംവിധാനങ്ങള്‍ മാറിയിരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പൗരാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ കേസ്. ഹിന്ദുത്വ താല്‍പ്പര്യങ്ങള്‍ രാഷ്ട്ര താല്‍പ്പര്യങ്ങളായി മാറുന്നത് അപകടകരമാണ്. തികഞ്ഞ ഹിന്ദുത്വവാദിയായ മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ താല്‍പ്പര്യപ്രകാരമാണ് കേരളാ പോലീസ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ആഭ്യന്തര വകുപ്പിന്റെ ആവശ്യമുണ്ടോ എന്നു പരിശോധിക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളാ പോലീസിന്റെ പൗരാവകാശ ലംഘനങ്ങളെക്കുറിച്ചും മൂന്നാം മുറയും കസ്റ്റഡി പീഡനങ്ങളും സംബന്ധിച്ചും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ അനുദിനം പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. സര്‍ക്കാരും മുഖ്യമന്ത്രിയും പോലീസ് സേനയെ നിയമത്തിന്റെ വഴിക്ക് പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാവണമെന്നും കൃഷ്ണന് എരഞ്ഞിക്കല്‍ ആവശ്യപ്പെട്ടു.