വോട്ടര്‍ പട്ടിക ചോര്‍ത്തിയ സംഭവത്തില്‍ സമഗ്രാന്വേഷണം വേണം: എന്‍ കെ റഷീദ് ഉമരി

തിരുവനന്തപുരം: തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ കരട് വോട്ടര്‍ പട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് ഭരണ കക്ഷിയില്‍പ്പെട്ടവര്‍ക്ക് ചോര്‍ത്തി നല്‍കിയതു സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കാണ് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിനുള്ള ചുമതല.

Advertisements

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആരംഭിക്കുന്നതിന് ഭരണ കക്ഷിക്ക് സഹായകരമാകുന്നതിനു വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് ജനാധിപത്യ വിരുദ്ധവും ഗുരുതരമായ ക്രമക്കേടുമാണ്. പട്ടിക ചോര്‍ന്നിട്ടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദം അംഗീകരിക്കാനാവില്ല. ചോര്‍ന്നിട്ടുണ്ടോ എന്ന് കണ്ടെത്തി സംശയം ദൂരീകരിക്കേണ്ടതുണ്ട്. പരാതി ലഭിച്ചാലേ അന്വേഷിക്കൂ എന്ന കമ്മീഷന്‍ നിലപാട് യുക്തിഭദ്രമല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുറത്തുവന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ഇതു സംബന്ധിച്ച് അന്വേഷിക്കാന്‍ തയ്യാറാവണം. സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്തി നിജസ്ഥിതി കണ്ടെത്താനും കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Hot Topics

Related Articles