മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. അഞ്ച് വീടുകളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. നാല് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. ചെങ്ങര, മംഗലശേരി, കിഴക്കേത്തല, ആനക്കോട്ടുപുറം എന്നിവിടങ്ങളിലായിരുന്നു എൻ ഐ എ റെയ്ഡ്. പഴയടത്ത് ഷംനാദിൻ്റെ വീട്ടിലും റെയ്ഡ് നടത്തിയെങ്കിലും ഇയാൾ ഇവിടെ വീട്ടിൽ ഉണ്ടായിരുന്നില്ല. കൊച്ചി എൻഐഎയാണ് റെയ്ഡ് നടത്തിയത്.l
Advertisements